മുമ്പത്തേതുപോലെയുള്ള പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ ഇനി സാധിക്കുമെന്ന് പ്രതീക്ഷയില്ല; നിരാശനായി റൊണാള്‍ഡോtimely news image

റയല്‍മഡ്രിഡ്‌: ലോകഫുട്‌ബോളിലെ മികച്ച താരം ആരെന്ന ചോദ്യത്തിനു കഴിഞ്ഞ കുറച്ച വര്‍ഷങ്ങളായി രണ്ടു പേരുകളാണുള്ളത്‌ റയല്‍ മഡ്രഡിന്റെ പോര്‍ച്ചുഗല്‍താരം ക്രിസ്റ്റിയാനോ റെണാള്‍ഡോയും ബാഴ്‌സയുടെ അര്‍ജന്റീന്‍ താരം ലയണല്‍ മെസിയും. തങ്ങളില്‍ മികച്ചവന്‍ ആരെന്നു തെളിയിക്കാന്‍ മത്സരിക്കുകയാണ്‌ കഴിഞ്ഞ കുറച്ച വര്‍ഷങ്ങളായി ഇരുവരും. എന്നാല്‍ ഈ സീസണില്‍ ക്രിസ്റ്റ്യാനോ ഫോം നഷ്ടം മൂലം ഉഴലുകയാണ്‌. കരിയറിലെ ഏറ്റവും മോശം ഫോമിലെന്നു പറയാനാകില്ലെങ്കിലും സീസണിലെ മൂന്നു പ്രധാന കിരീടങ്ങളില്‍ രണ്ടില്‍ നിന്നും റോണോയുടെ റയല്‍ മഡ്രിഡ്‌ പുറത്തായിരിക്കുകയാണ്‌. പ്രതീക്ഷയോടെ സീസണെ നോക്കിക്കണ്ട റയലിനും ആരാധകര്‍ക്കും ഇത്‌ വന്‍ നിരാശയാണ്‌ നല്‍കിയിരിക്കുന്നത്‌. ആരാധകരെ പോലെ തന്നെ തന്റെയും ടീമിന്റെയും ഫോം നഷ്ടത്തില്‍ നിരാശനാണ്‌ താനെന്ന്‌ തുറന്ന്‌ പറഞ്ഞിരിക്കുകയാണ്‌ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ. ഇറ്റലിയിലെ ജിക്യു മാഗസിനോടാണ്‌ താരം സീസണിലെ തന്റെ മോശം ഫോമിനെപ്പറ്റി മനസു തുറന്നത്‌. ഒരുപാട്‌ വെല്ലുവിളികള്‍ നിറഞ്ഞ സീസണാണ്‌ കടന്നു പോകുന്നത്‌. ശാരീരികമായി മുന്‍പുള്ളത്ര മികച്ചതായിരിക്കാന്‍ കഴിയുന്നില്ല. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കളിക്കളത്തിലെ തന്റെ പ്രകടനങ്ങള്‍ ഇപ്പോള്‍ പുറത്തെടുക്കാനാകുന്നില്ല. അതെനി കഴിയുമെന്ന്‌ പ്രതീക്ഷയില്ലെന്നും റൊണാള്‍ഡോ പറഞ്ഞു. ഒരു കായിക താരമെന്ന നിലയില്‍ അതു പ്രധാന പ്രശ്‌നമാണെന്നും റൊണാള്‍ഡോ പറഞ്ഞു. കഴിഞ്ഞ രണ്ടു സീസണുകള്‍ വളരെ മികച്ചതായിരുന്നു, നിരവധി നേട്ടങ്ങള്‍ വ്യക്തിപരമായും ടീമെന്ന നിലയിലും നേടാനായി. റോണോ പറഞ്ഞു. ഇനിയും കുറേ വര്‍ഷങ്ങള്‍ ലോകത്തിലെ മികച്ച താരമായി തുടരാന്‍ കഴിയുമെന്നും ശാരീരികമായ വെല്ലുവിളികളെ മറികടന്ന്‌ അതിനായി കഠിനമായി പരിശ്രമിക്കുമെന്നും താരം പറഞ്ഞു.Kerala

Gulf


National

International