ബിജുമേനോനും സംയുക്ത വര്‍മ്മയും വിശാലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിtimely news image

താരദമ്പതികളായ ബിജുമേനോനും സംയുക്ത വര്‍മ്മയും തമിഴ്‌ സൂപ്പര്‍ താരം വിശാലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഉച്ചപൂജക്ക്‌ മുമ്പായാണ്‌ മൂന്ന്‌ പേരും ദര്‍ശനത്തിനെത്തിയത്‌. ബിജുമേനോന്‍ നായകനായ റോസാപൂ എന്ന ചിത്രത്തിന്റെ റിലീസ്‌ ദിനത്തിലാണ്‌ താര ദമ്പതികള്‍ ഗുരുവായൂരപ്പനെ തൊഴാനെത്തിയത്‌. പുഷ്‌പാജ്ഞലി വഴിപാടാക്കിയ ശേഷം ഗുരുവായൂരപ്പന്‌ ആട്ടിയ എണ്ണ, പാലഭിഷേകം എന്നിവയടങ്ങിയ പ്രസാദകിറ്റ്‌ മേല്‍ശാന്തിയില്‍ നിന്ന്‌ സ്വീകരിച്ചു. തമിഴ്‌നാട്ടില്‍ പുതിയ രാഷ്ടീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്‌ മുന്നോടിയായാണ്‌ വിശാല്‍ ഗുരുവായൂരപ്പനെ തൊഴാനെത്തിയത്‌. വെള്ളിയില്‍ തീര്‍ത്ത കൃഷ്‌ണ വിഗ്രഹം സോപാനപടിയില്‍ സമര്‍പ്പിച്ചു. ക്ഷേത്രത്തിലെത്തിയ മൂന്ന്‌ പേരേയും ഡെപ്യൂട്ടി അഡ്‌മിനിസ്‌ട്രേറ്റര്‍ പി.ശങ്കുണ്ണിരാജ്‌ സ്വീകരിച്ചു. ഗുരുവായൂരപ്പനേയും ഉപദേവന്മാരെയും തൊഴുത്‌ കാര്യാലയ ഗണപതിക്ക്‌ തേങ്ങയുടച്ചാണ്‌ മൂന്ന്‌ പേരും ദര്‍ശനം പൂര്‍ത്തിയാക്കിയത്‌. ക്ഷേത്രസന്നിധിയിലെത്തിയ താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകരുടെ തിരക്കനുഭവപ്പെട്ടു. ആരാധകരെ നിരാശരാക്കാതെ എല്ലാവര്‍ക്കുമൊപ്പം പോസ്‌ ചെയ്‌താണ്‌ താരങ്ങള്‍ മടങ്ങിയത്‌. പത്മഭൂഷണ്‍ ഉമയാള്‍ ശിവരാമനും വൈകീട്ട്‌ ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്നു.Kerala

Gulf


National

International