ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബൈയില്‍; സ്വന്തം റെക്കോര്‍ഡ് തിരുത്തിtimely news image

ദുബൈ: റെക്കോര്‍ഡുകളുടെയും വിസ്മയങ്ങളുടെയും കാര്യത്തില്‍ ദുബൈ എന്നും മുന്നിലാണ്. നഗരത്തിലെ വിസ്മയങ്ങള്‍ ഓരോന്നും റെക്കോര്‍ഡുകളില്‍ ഇടംപിടിച്ചിട്ടുമുണ്ട്. ഉയരങ്ങളുടെ പെരുമ മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ ദുബൈ തയ്യാറല്ലെന്നതിന്റെ സൂചനയായി മറ്റൊരു റെക്കോര്‍ഡ് കൂടി തിരുത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ എന്ന സ്വന്തം റെക്കോര്‍ഡ് നഗരം തിരുത്തി. സ്വന്തമായുണ്ടായിരുന്ന റെക്കോര്‍ഡാണ് തിരുത്തിയിരിക്കുന്നത്. ഇതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായിരുന്ന ദുബൈയിലുള്ള ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ് ആയിരുന്നു. ഒരുമീറ്റര്‍ വ്യത്യാസത്തിലാണ് പുതിയ ഹോട്ടല്‍ ജെവോറ റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുന്നത്. 356 മീറ്ററാണ് ജെവോറയുടെ ഉയരം. ഷെയ്ഖ് സായിദ് റോഡില്‍ ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററിനു സമീപം സ്വര്‍ണവര്‍ണത്തിലാണ് 75 നില ഹോട്ടല്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍നിന്നു 3.3 കിലോമീറ്ററാണ് അകലം. 528 മുറികളും നാലു റസ്റ്ററന്റുകളുമുണ്ട്.Kerala

Gulf


National

International