കൊച്ചി കപ്പല്‍ശാലയില്‍ കപ്പലിനുള്ളില്‍ പൊട്ടിത്തെറി; 5 പേര്‍ മരിച്ചു; മരിച്ചവരില്‍ 2 പേര്‍ മലയാളികള്‍timely news image

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ 5 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്.  പത്തനംതിട്ട സ്വദേശി ഗവിന്‍. വൈപ്പിന്‍ സ്വദേശി റംഷാദ്  എന്നിവരാണ് മരിച്ച മലയാളികള്‍. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കപ്പലിനകത്തുള്ള വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് വിവരം. സാഗർ ഭൂഷണെന്ന ഒഎൻജിസി കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.  കപ്പല്‍ ശാലയ്ക്കുള്ളില്‍ തന്നെയുള്ള അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. അപകടത്തെ കുറിച്ച് കപ്പല്‍ശാല അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൂടുതൽ ആംബുലൻസുകളും അഗ്നിശമനസേന വാഹനങ്ങളും സ്ഥലത്തേക്കെത്തുന്നുണ്ട്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് നാലു മൃതദേഹങ്ങളും സൂക്ഷിച്ചിരിക്കുന്നത്. മരിച്ചവരെ തിരിച്ചറിയാൻ സാധിക്കാത്ത വിധം പൂർണമായും പൊള്ളലേറ്റ നിലയിലാണു മൃതദേഹങ്ങൾ. സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെ കപ്പൽശാലയിൽ എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനവും അടിയന്തര വൈദ്യസഹായവും എത്തിക്കാനായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് അധികൃതരും രംഗത്തുണ്ട്.Kerala

Gulf


National

International