ബെര്‍ബയുടെ ഗോളിന് ബ്ലാസ്‌റ്റേഴ്സിന്റെ വന്‍ പിന്തുണ; പുരസ്‌കാരം വീണ്ടും കേരളത്തിലേക്ക്timely news image

കൊച്ചി: കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും മികച്ച ഐഎസ്എല്‍ ഗോളിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജാക്കിചന്ദ് സിംഗായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു താരമായ സി.കെ വിനീതുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ജാക്കി പുരസ്‌കാരം സ്വന്തമാക്കിയത്. എന്നാല്‍ ഈയാഴ്ച്ചത്തെ പുരസ്‌കാരവും കേരളം തന്നെ സ്വന്തമാക്കാനാണ് സാധ്യത. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ബള്‍ഗേറിയന്‍ ഇതിഹാസം ദിമിതര്‍ ബെര്‍ബറ്റോവ് നേടിയ കിടിലന്‍ ഗോളാണ് ഇത്തവണ വേട്ടിംഗില്‍ മുന്നില്‍ നില്‍ക്കുന്നത്. വോട്ടിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ 90 ശതമാനത്തോളം വോട്ടുകളാണ് ബെര്‍ബയ്ക്ക് ലഭിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ബെര്‍ബ നേടിയ ലോകോത്തര വോളികള്‍ക്ക് സമാനമായിരുന്നു കൊല്‍ക്കത്തയ്‌ക്കെതിരായ മിന്നല്‍പ്പിണര്‍. അതേസമയം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജെംഷഡ്പൂരിന്റെ വെല്ലിങ്ടന്‍ പ്രയറി നേടിയ ബൈസിക്കിള്‍ കിക്കാണ് രണ്ടാമത്. ഐഎസ്എല്‍ ചരിത്രത്തിലെ മികച്ച ഗോളുകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഗോളിനെയാണ് ബെര്‍ബ വോട്ടിംഗില്‍ പിന്നിലാക്കിയിരിക്കുന്നത്. വളരെ പ്രതീക്ഷയോടെ മഞ്ഞപ്പട ടീമിലെത്തിച്ച ബെള്‍ഗോറിയന്‍ ഇതിഹാസത്തിലൂടെ പുരസ്‌കാരം വീണ്ടും കേരളത്തിലെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.Kerala

Gulf


National

International