മുഖ്യമന്ത്രിയുടെ നിലപാടാണ് സംസ്ഥാനത്ത് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് സുധീരന്‍timely news image

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് സംസ്ഥാനത്ത് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് വി.എം.സുധീരന്‍. സി. പി.എം അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഷുഹൈബ്. ഊര്‍ജ്ജസ്വലനായ ഈ യുവാവിനെ സജീവ പ്രവര്‍ത്തനത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള സി.പി.എം. ഗൂഢനീക്കത്തിന്റെ ഭാഗമാണ് കൊലപാതകമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ഭാഗത്ത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. മറ്റൊരു ഭാഗത്ത് കേരളത്തിലെ മുഖ്യ ഭരണകക്ഷിയായ സി.പി.എം. ആളെ കൊല്ലാന്‍ ഇരുകൂട്ടരും മത്സരിക്കുകയാണ്. ഇക്കൂട്ടരുടെ ചോരക്കളിക്കെതിരെ സമാധാന കാംക്ഷികളായ മുഴുവന്‍ ജനങ്ങളും ഒന്നിക്കണം. ആഭ്യന്തരം കൈകാര്യം ചെയ്യുന്നതില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടുKerala

Gulf


National

International