കപ്പല്‍ശാലയിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍ കഴിയുമായിരുന്നെന്ന് ഷിപ്പിംഗ് ജോയിന്റ് ഡി ജി; സുരക്ഷാ പരിശോധനയിലെ പാളിച്ചയാകാം അപകടത്തിന് കാരണംtimely news image

കൊച്ചി:  കപ്പല്‍ശാലയിലെ അപകടം ഒഴിവാക്കാമായിരുന്നതെന്ന് ഷിപ്പിംഗ് ജോയിന്റ് ഡി ജി അജിത്ത് കുമാർ സുകുമാരന്‍. ഏതുതരം വാതക ചോര്‍ച്ചയും പരിശോധിക്കാന്‍ സംവിധാനമുണ്ട്. സുരക്ഷാ പരിശോധനയിലെ പാളിച്ചയാകാം അപകടത്തിന് കാരണം. അതേസമയം പൊട്ടിത്തെറിയുണ്ടായ കപ്പലില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തുകയാണ്. അതിനിടെ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു. ഷിപ്പ് യാർഡിൽ സന്ദർശനം നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തിന് ശേഷം മാത്രമേ അപകടത്തെ കുറിച്ച് കൂടുതൽ പറയാൻ കഴിയൂ എന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കൾക്ക് കൊച്ചി ഷിപ്പ് യാർഡിൽ തന്നെ ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു.ഇന്ന് രാവിലെയാണ് മന്ത്രി ഷിപ്പ് യാർഡ് സന്ദർശിച്ചത്. ഷിപ്പ് യാർഡ് അധികൃതർ സംഭവത്തിൽ ആഭ്യന്തരഅന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പും ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗുമാണ് അന്വേഷണം നടത്തുന്നത്. നിലവിൽ ഈ അന്വേഷണവുമായി മുന്നോട്ട് പോവുകയാണെന്നും കേന്ദ്രഏജൻസിയുടെ അന്വേഷണം ഉടൻ ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.Kerala

Gulf


National

International