തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കോടിയേരി തിരിമറി കാട്ടി; ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യം കുറച്ചുകാണിച്ചു; ഗുരുതര ആരോപണവുമായി ബിജെപിtimely news image

കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി. തെരഞ്ഞെടുപ്പ് സത്യലാങ്മൂലത്തില്‍ കോടിയേരി തിരമറി കാട്ടിയെന്ന് ബിജെപി ആരോപിച്ചു. ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യം കുറച്ചുകാണിച്ചെന്ന് ബിജെപി ആരോപിച്ചു. 2014ല്‍ ഭാര്യയുടെ പേരിലുള്ള ഈ ഭൂമി 45 ലക്ഷം രൂപയ്ക്ക് ഭൂമി വിറ്റു. കള്ളപ്പണം വെളുപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്‌ണൻ ആരോപിച്ചു. കോടിയേരി ബാലകൃഷ്‌ണന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സംശയത്തിന് ഇടയാക്കുന്നതാണ്. കഴിഞ്ഞ കുറേ കാലമായി അദ്ദേഹം നടത്തുന്ന സാമ്പത്തിക ഇടപാടുകൾ രാജ്യത്തെ നിയമത്തിന് എതിരാണ്. 2011ൽ നിയമസഭയിലേക്ക് മത്സരിക്കുമ്പോഴും 2015ൽ ഗവർണർക്ക് സമർപ്പിച്ചതുമായ സത്യവാങ്മൂലത്തിൽ നിരവധി ക്രമക്കേടുകൾ ഉണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.Kerala

Gulf


National

International