ബസ് ചാര്‍ജ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനദ്രോഹമെന്ന് ചെന്നിത്തലtimely news image

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന ജനദ്രോഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിലക്കയറ്റം കൊണ്ടു സഹികെട്ട ജനങ്ങള്‍ ബസ് ചാര്‍ജ് വര്‍ധന കനത്ത പ്രഹരമാണ് നല്‍കുക. ഇന്ധന വില വര്‍ധനയുടെ അധിക ലാഭം വേണ്ടെന്നുവച്ചാല്‍ ബസ് ചാര്‍ജ് വര്‍ധന ഒഴിവാക്കാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.  നിരക്കു വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണെമെന്നും രമേശ് ചെന്നിത്തല വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് ഒന്നുമുതലാണ് സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടും‌ക. മിനിമം ചാര്‍ജ് ഏഴുരൂപയില്‍ നിന്ന്  എട്ട് രൂപയാകും.  മന്ത്രിസഭായോഗമാണ്  ചാര്‍ജ് കൂട്ടാന്‍ തീരുമാനമെടുത്തത്.   വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജില്‍ മാറ്റമില്ല. ഒരു രൂപയായി  തുടരും.  എന്നാല്‍ മിനിമം ചാര്‍ജിനുമുകളില്‍ സ്ലാബ് അടിസ്ഥാനത്തില്‍ വര്‍ധന ഉണ്ടാകും.  മൂന്നര വര്‍ഷത്തിനുശേഷമാണ് സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടുന്നത്. എന്നാല്‍ ബസ് ചാര്‍ജ് വര്‍ധന അപരാപ്തമാണെന്ന് ബസുടമകള്‍ പറഞ്ഞു.  മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ശക്തമായ സമരത്തിന് നിര്‍ബന്ധിതരാകുമെന്നും ബസുടമകള്‍ പറയുന്നു. തുടര്‍നടപടികള്‍ ആലോചിക്കാന്‍ നാളെ ബസുടമകള്‍ കൊച്ചിയില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.Kerala

Gulf


National

International