രോഹിത് കാരണം റണ്ണൗട്ടായി; അരിശം തീര്‍ക്കാന്‍ കൊഹ്‌ലി ചെയ്തത്timely news image

പോര്‍ട്ട് എലിസബത്ത്: ഏകദിനത്തില്‍ റണ്‍വേട്ട നടത്തുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം മത്സരത്തില്‍ തിളങ്ങാനായില്ല. 54 പന്തില്‍ 36 റണ്‍സ് എടുത്ത് നില്‍ക്കവേ ജെ.പി ഡുമിനിയുടെ നേരിട്ടുള്ള ഏറില്‍ കൊഹ്‌ലി റണ്ണൗട്ടാവുകയായിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മ്മയുമായുണ്ടായ ആശയക്കുഴപ്പമാണ് കൊഹ്‌ലിയുടെ വിക്കറ്റ് തെറിക്കാനിടയാക്കിയത്. പേസര്‍ മോണി മോര്‍ക്കലെറിഞ്ഞ 26ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവബഹുലമായ വിക്കറ്റ് വീഴ്ച്ച. മോര്‍ക്കലിന്റെ പന്ത് പോയിന്റിലേക്ക് തട്ടിയിട്ട് സിംഗിളെടുക്കാന്‍ രോഹിത് ശര്‍മ്മ ശ്രമിച്ചു. ഇരുവരും ക്രീസ് വിട്ടിറങ്ങിയെങ്കിലും രോഹിത് തിരിച്ചുകയറിയതോടെ കൊഹ്‌ലി തിരിഞ്ഞോടാന്‍ ശ്രമിച്ചു. എന്നാല്‍ ഡുമിനിയുടെ അനായാസ ത്രോ കൊഹ്‌ലിയുടെ വിക്കറ്റ് തെറിപ്പിച്ചു. ഡ്രസിംഗ് റൂമിലെത്തിയ ഇന്ത്യന്‍ നായകന്‍ പാഡ് വലിച്ചെറിഞ്ഞാണ് വിക്കറ്റ് നഷ്ടമായതിന്റെ അരിശം തീര്‍ത്തത്. രോഹിത് ബാറ്റ് ചെയ്യുമ്പോള്‍ സമാനമായ രീതിയില്‍ അജിങ്ക്യ രഹാനെയും റണ്ണൗട്ടായിരുന്നു. അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്ണിന് തകര്‍ത്ത് ഇന്ത്യന്‍ സംഘം ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കി. 73 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 275 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201ന് പുറത്തായി. സെഞ്ചുറി നേടിയ രോഹിത് ശര്‍മയും (126 പന്തില്‍ 115) കൈക്കുഴ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുശ്വേന്ദ്ര ചഹലും ജയത്തിന് അരങ്ങൊരുക്കി.Kerala

Gulf


National

International