വീണ്ടും ഇന്ത്യ-പാക് താരങ്ങള്‍ ഒരുമിച്ച് ക്രിക്കറ്റ് കളിക്കാന്‍ തയ്യാറെടുക്കുന്നുtimely news image

നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യയുടേയും പാകിസ്താന്റേയും ക്രിക്കറ്റ് താരങ്ങളെ ഒരുമിച്ച് കളിക്കളത്തില്‍ കാണാന്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങുന്നു. ഈ വര്‍ഷം മെയ് മുപ്പത്തിയൊന്നാം തീയതി വെസ്റ്റ് ഇന്‍ഡീസും, ലോക ഇലവനും തമ്മില്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന ട്വന്റി-20 മത്സരത്തില്‍ ലോക ഇലവനൊപ്പമായിരിക്കും ഇരു ടീമിലേയും താരങ്ങള്‍ കളിക്കുക. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസില്‍ വീശിയ ചുഴലിക്കാറ്റില്‍ തകര്‍ന്ന ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് സമാഹരണത്തിനായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര പദവിയുള്ള ഈ മത്സരത്തിന് തത്സമയ സംപ്രേക്ഷണവും ഉണ്ടാകും. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റേയും, എംസിസിയുടേയും സഹായത്തോടെയാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഈ മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസില്‍ കനത്ത നാശനഷ്ടം വിതച്ച ചുഴലിക്കാറ്റുകളില്‍ ഡൊമിനിക്കയിലേയും, ആന്‍ ഗില്ലയിലേയും ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ തകര്‍ന്നിരുന്നു. ഇത് പഴയ പടിയാക്കാനുള്ള പണം സമാഹരിക്കുകയാണ് ഈ മത്സരത്തിന്റെ ലക്ഷ്യം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ജൂണ്‍ പതിനാലാം തീയതി അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മറ്റ് മത്സരങ്ങള്‍ ആ സമയം ഇല്ലാത്തത് കൊണ്ടു തന്നെ മെയ് 31 ാംതീയതി നടക്കുന്ന മത്സരത്തിന് ഇന്ത്യന്‍ താരങ്ങളെയും സംഘാടകര്‍ പരിഗണിക്കും. ആ സമയത്ത് ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ് പരമ്പര നടക്കുന്നതിനാല്‍ പാക് താരങ്ങളും ഇംഗ്ലണ്ടില്‍ ഉണ്ടാവും. ഇത് പാക് താരങ്ങള്‍ക്കും ലോക ഇലവനില്‍ കളിക്കാന്‍ അവസരമൊരുക്കും. ഇന്ത്യയ്ക്കും പാകിസ്താനും പുറമേ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ താരങ്ങളും ലോക ഇലവനില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.Kerala

Gulf


National

International