മൊബൈല്‍ഫോണില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല; ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി കൊന്നുtimely news image

മൊബൈല്‍ഫോണില്‍ സംസാരിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി.ഉത്തര്‍പ്രദേശിലെ ബാലരാംപുര്‍ ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവാവ് ഒരാഴ്ചയ്ക്കു ശേഷമാണ് മരണത്തിനു കീഴടങ്ങിയത്. നാന്‍കെ (35) എന്ന യുവാവാണ് മരിച്ചത്. മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് നാന്‍കെ പറഞ്ഞതില്‍ പൂജ കടുത്ത അമര്‍ഷത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന നാന്‍കെയുടെ ശരീരത്തില്‍ പൂജ മണ്ണെണ്ണ തളിച്ച ശേഷം തീകൊളുത്തുകയായിരുന്നു. നാന്‍കെയുടെ നിലവിളികേട്ടെത്തിയ ബന്ധുക്കള്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങി. സംഭവത്തില്‍ പൂജയെ പോലീസ് അറസ്റ്റ് ചെയ്തു.Kerala

Gulf


National

International