സെഞ്ച്വറി നേടിയതിന് പിന്നാലെ രോഹിത് ശര്‍മ്മയ്ക്ക് മറ്റൊരു റെക്കോര്‍ഡ് നേട്ടവുംtimely news image

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സിന് ജയിച്ച ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്. സെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തിയ ഉപനായകന്‍ രോഹിത് ശര്‍മ്മയായിരുന്നു ബാറ്റിംഗില്‍ ഇന്ത്യയുടെ താരം. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട രോഹിതിനെ ക്രിക്കറ്റിലെ ഒരു റെക്കോര്‍ഡും തേടിയെത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് അഞ്ചാം ഏകദിനത്തിലൂടെ രോഹിതിനെ തേടിയെത്തിയത്. മത്സരത്തില്‍ 4 തവണ പന്തിനെ നിലം തൊടീക്കാതെ ഗ്യാലറിയിലെത്തിച്ച ഹിറ്റ്മാന്റെ 2017-18 സീസണിലെ സമ്പാദ്യം 57 സിക്‌സുകളാണ്. 2015-16 സീസണില്‍ 56 സിക്‌സറുകളടിച്ച ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്തിലിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ ഓപ്പണര്‍ തന്റെ പേരിലാക്കിയത്. ഓപ്പണറായി ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാമനാകാനും കഴിഞ്ഞ മത്സരത്തോടെ രോഹിതിന് കഴിഞ്ഞു. നിലവില്‍ 15 സെഞ്ചുറികളാണ് ഓപ്പണിംഗിനിറങ്ങി രോഹിത് നേടിയിട്ടുള്ളത്. 45 സെഞ്ചുറികളുള്ള സച്ചിനും, 19 സെഞ്ചുറികളടിച്ച സൗരവ് ഗാംഗുലിയുമാണ് ഇക്കാര്യത്തില്‍ രോഹിതിന് മുന്നില്‍ നില്‍ക്കുന്നത്.Kerala

Gulf


National

International