ഏഴുവയസുകാരനെ കൊലപ്പെടുത്തി പെട്ടിയില്‍ സൂക്ഷിച്ചു; കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ മുന്‍പന്തിയില്‍ നിന്നു; സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ പ്രതി ഒടുവില്‍ പിടിയില്‍timely news image

ന്യൂഡല്‍ഹി: ഏഴുവയസുകാരനെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ പെട്ടിയില്‍ സൂക്ഷിച്ചയാള്‍ പിടിയില്‍. കുട്ടിയുടെ അയല്‍വാസിയായ അവദേശ് സാക്യയാണ് പിടിയിലായത്. ഒരു മാസത്തിലേറെ ആയി കുട്ടിക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു പൊലീസ്. തെരച്ചിലിനായി കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം ഇയാളും കൂടി. സിബിഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ജനുവരി ഏഴിനു വൈകിട്ടാണ് ഉത്തര ഡല്‍ഹിയിലെ നാഥുപുരയില്‍നിന്ന് ആശിഷ് എന്ന ഏഴുവയസ്സുകാരനെ കാണാതായത്. 5.15ന് അമ്മാവന്റെ വീട്ടില്‍നിന്ന് ഇറങ്ങിയ ആശിഷ് 5.17ന് സാക്യയുടെ വീടിനു മുന്നില്‍ എത്തിയതായി സിസിടിവിയില്‍നിന്നു കണ്ടെത്തിയിരുന്നു. പിന്നീടാണു കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞത്. പിന്നീട് 37ആം ദിവസമാണ് കുട്ടിയുടെ മൃതദേഹം ഇയാളുടെ വീട്ടില്‍നിന്ന് തന്നെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഉത്തരപ്രദേശിലെ ഇറ്റാ സ്വദേശിയായ സാക്യ, താന്‍ സിവില്‍ സര്‍വീസിനു തയാറെടുക്കുകയാണെന്നും മൂന്നു തവണ പരീക്ഷ എഴുതിയിരുന്നുവെന്നുമാണ് പൊലീസിനോട് പറഞ്ഞത്. അതേസമയം, സിബിഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നായിരുന്നു ഇയാള്‍ ആശിഷിന്റെ കുടുംബത്തോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. കുട്ടിയുടെ പിതാവില്‍നിന്നു പണം തട്ടാനായിരുന്നു അവദേശ് തട്ടിക്കൊണ്ടുപോയത്. പിന്നീട് പൊലീസ് പിടിയിലാവുമോയെന്ന ഭയത്താല്‍ ബാലനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പുതിയ സൈക്കിള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് കുട്ടിയെ ഇയാള്‍ സ്‌കൂളില്‍ നിന്ന് വരുന്ന വഴിക്ക് കൂട്ടികൊണ്ടുപോയത്. ചിലരോട് ആദായനികുതി വകുപ്പിലാണു ജോലിയെന്നു ഇയാള്‍ പറഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി. ഫെബ്രുവരി 12നാണ് ജോലിയില്‍ പ്രവേശിക്കേണ്ടതെന്നും താമസിക്കാന്‍ ബംഗ്ലാവും കാറും തോക്കും തനിക്ക് തന്നിട്ടുണ്ടെന്ന് പറഞ്ഞതായും ആശിഷിന്റെ പിതാവ് കരണ്‍ സൈനി പറയുന്നു. വളരെ നന്നായി ഇംഗ്ലിഷില്‍ സംസാരിച്ചിരുന്ന ഇയാള്‍ വിദ്യാഭ്യാസമുള്ളയാളാണെന്നാണു ധരിപ്പിച്ചിരുന്നതെന്നും സൈനി വ്യക്തമാക്കി. ആശിഷിനെ കാണാതായപ്പോള്‍ തനിക്ക് സിബിഐയിലെ ഉദ്യോഗസ്ഥരെ പരിചയമുണ്ടെന്നും അന്വേഷണം അങ്ങോട്ടുമാറ്റാമെന്നും സാക്യ പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ചിന്റെ സ്‌പെഷല്‍ സെല്ലിന്റെയും സഹായം തേടാമെന്നും ഇയാള്‍ ഉറപ്പുനല്‍കിയിരുന്നു. ‘നാലാഴ്ചയോളം എന്റെ വീട്ടില്‍തന്നെയായിരുന്നു സാക്യ കഴിഞ്ഞിരുന്നത്. ആഹാരം കഴിച്ചതും അന്വേഷണ ഉദ്യോഗസ്ഥരെ കാണാന്‍ പോയതും സാക്യയ്‌ക്കൊപ്പം തന്നെയായിരുന്നു’ ആശിഷിന്റെ പിതാവ് പറഞ്ഞു. ഇതേസമയം, സമീപവീടുകളില്‍ പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. സ്യൂട്ട്‌കേസുകളിലും വാട്ടര്‍ ടാങ്കുകളിലും റാക്കുകളിലും കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലും വരെ അവര്‍ തിരച്ചില്‍ നടത്തി. എന്നാല്‍ പൊലീസിനെ തന്റെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ സാക്യ ശ്രമിച്ചു. പൊലീസ് പോകുന്നതുവരെ വീട്ടില്‍നിന്നു മാറാതെ നില്‍ക്കുകയായിരുന്നു പതിവ്. ഒരിക്കല്‍ കരണ്‍ സൈനി ഇയാളുടെ വീട്ടില്‍ ചെന്നിരുന്നു. ദുര്‍ഗന്ധമുയരുന്നതിന്റെ കാര്യം ചോദിച്ചപ്പോള്‍ എലി ചത്തതിന്റെയാണെന്നാണു പറഞ്ഞത്. എയര്‍ ഫ്രഷ്‌നര്‍ അടിച്ച് ദുര്‍ഗന്ധം മാറ്റുകയും ചെയ്തു. വീട്ടില്‍നിന്നുള്ള ദുര്‍ഗന്ധം എലി ചത്തതിന്റെയാണെന്നു തെളിയിക്കുന്നതിനായി സാക്യ മനഃപ്പൂര്‍വം എലികളെ കൊല്ലുകയായിരുന്നുവെന്ന് ഡിസിപി പറഞ്ഞു. പത്തോളം പെര്‍ഫ്യൂം കാനുകളും ബോട്ടിലുകളുമാണ് ഇയാളുടെ വീട്ടില്‍നിന്നു കണ്ടെത്തിയത്. ആശിഷിന്റെ കുടുംബം തന്നെ അധിക്ഷേപിക്കാറുണ്ടായിരുന്നെന്നു പിടിയിലായ സാക്യ പറഞ്ഞു. എന്നാല്‍ കുട്ടിയുടെ കുടുംബം ആരോപണം നിഷേധിച്ചു. മുന്തിയ ഇനം വാഹനം വാങ്ങുന്നതിനുള്ള മാര്‍ഗമായിരുന്നു തട്ടിക്കൊണ്ടു പോകലെന്നാണ് പൊലീസിന്റെ നിഗമനം.Kerala

Gulf


National

International