പിഎസ്ജിയില്‍ നിന്നും മുക്തനാകൂ; നെയ്മറിനെ സ്വാഗതം ചെയ്ത് മുന്‍ റയല്‍ താരംtimely news image

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനോട് പിഎസജി വിട്ട് റയല്‍ മഡ്രിഡില്‍ ചേരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ റയല്‍ താരം ഗുട്ടി. റയലിന്റെ യൂത്ത് ടീ പരിശീലകനായ ഗുട്ടി, റയലിലേക്കെത്തുന്നതാണ് കരിയറില്‍ ഉയരങ്ങളിലെത്താന്‍ നെയ്മറെ സഹായിക്കുകയെന്ന് വ്യക്തമാക്കി. സീസണ്‍ തുടക്കത്തില്‍ റെക്കാര്‍ഡ് ട്രാന്‍സ്ഫര്‍ തുകയക്കാണ് നെയ്മര്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയിലെത്തിയത്. എന്നാല്‍ അടുത്തിടെയായി നെയ്മര്‍ റയല്‍ മഡ്രിഡിലെത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍ താരത്തിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. നെയ്മര്‍ റയലിലെത്തിയാല്‍, നിലവിലെ മുന്നേറ്റ നിരയില്‍നിന്ന് കരീം ബെന്‍സിമയോ, ഗാരത് ബെയിലോ പുറത്തേക്ക് പോകേണ്ടിവരും. 41കാരനായ ഗുട്ടി, 1995 മുതല്‍ പതിനഞ്ച് വര്‍ഷത്തോളം റയല്‍ മഡ്രിഡിലെ നിര്‍ണായക സാന്നിധ്യമായിരുന്നു. റയലിനായി 550ലേറെ മത്സരങ്ങള്‍ കളിച്ച ഗുട്ടി 2013മുതല്‍ യൂത്ത് ടീം പരിശീലകനാണ്. നേരത്തെ നെയ്മറെ സ്വന്തമാക്കാനുളള താത്പ്പര്യം പരസ്യമായി പ്രകടിപ്പിച്ച് റയല്‍ പ്രസിഡന്റ് ഫ്‌ലോറന്റീനോ പെരസും രംഗത്തെത്തിയിരുന്നു. ബലോണ്‍ ഡി ഓര്‍ സ്വന്തമാക്കാന്‍ നെയ്മര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതിന് പറ്റിയ ക്ലബ് റയല്‍ മഡ്രിഡ് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നെയ്മര്‍ സന്നദ്ധനാണെങ്കില്‍ എത്ര പണം വേണമെങ്കിലും മുടക്കുമെന്നും പെരസ് വ്യക്തമാക്കിയിരുന്നു. അതേസമയം നെയ്മര്‍ ലോകോത്തര താരമാണെന്നും എല്ലാ പരിശീലകരും ഇഷ്ടപ്പെടുകയും സ്വന്തം ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന കളിക്കാരനാണ് നെയ്മറെന്നും റയല്‍ പരിശീലകന്‍ സിദാന്‍ മുന്‍പ് പറഞ്ഞിരുന്നു. പിഎസ്ജിയില്‍ നെയ്മര്‍ സന്തുഷ്ടനല്ല എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് റയല്‍ മാഡ്രിഡിന്റെ പുതിയ നീക്കങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. എഡിസണ്‍ കവാനിയുമായിട്ടുളള പരസ്യ സംഘട്ടനങ്ങളും, പിഎസ്ജി ആരാധകരുടെ കൂവലും നെയ്മറിനെ അസ്വസ്ഥനാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പിഎസ്ജി നല്‍കിയ പണത്തേക്കാള്‍ വലിയ തുക വാഗ്ദാനം ചെയ്യുന്ന റയല്‍ മഡ്രിഡിലേക്ക് നെയ്മര്‍ ചേക്കേറുമെന്നാണ് സൂചന.Kerala

Gulf


National

International