ആദിവാസി യുവാവിന്റെ മരണം: ഏഴ് പേര്‍ കസ്റ്റഡിയില്‍timely news image

പാലക്കാട്: അട്ടപ്പാടിയില്‍ മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച ആദിവസാസി യുവാവിന്റെ മരണുവുമായി ബന്ധപ്പെട്ട് 7 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിൽ 15 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണു പെ‍ാലീസ് നൽകുന്ന സൂചന. തൃശൂർ ഐജിയുടെ മേൽനേ‍ാട്ടത്തിലാണ് അന്വേഷണം. മറ്റു പ്രതികൾക്കായി പെ‍ാലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നു. പ്രതികളെ പിടികൂടിയ ശേഷം ജഡം പേ‍ാസ്റ്റുമേ‌ാർട്ടിനു കെ‍ാണ്ടുപേ‍ായാൽ മതിയെന്ന നിലപാടിലാണു ബന്ധുക്കളും വിവിധ സംഘടനകളും. കേ‍ാട്ടത്തറ ട്രൈബൽ സ്പെഷൽറ്റി ആശുപത്രിയിലുള്ള മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് പൂർത്തിയായി. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് അഗളി പെ‍ാലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് വിവിധ ആദിവാസി സംഘടനാ നേതാക്കൾ പറഞ്ഞു. അതേസമയം, കേസിന്റെ അന്വേഷണ ചുമതല ഐജി എം.ആർ‌. അജിത് കുമാറിനെ ഏൽപ്പിച്ചതായി മന്ത്രി എ.കെ. ബാലൻ തൃശൂരിൽ പറഞ്ഞു. മധുവിന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. തൃശൂര്‍ ഐജിക്ക് അന്വേഷണച്ചുമതല നല്‍കിയിട്ടുണ്ട്. പ്രതികളെ ഇന്നുതന്നെ പിടികൂടുമെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു. അട്ടപ്പാടി കടുകമണ്ണ ഊരിൽ മല്ലന്റെ മകൻ മധുവാണ് വ്യാഴാഴ്ച ഉച്ചയേ‍ാടെ മരിച്ചത്. മുക്കാലിയിൽ ഹേ‍ാട്ടലിൽനിന്നു ഭക്ഷണം മേ‍ാഷ്ടിച്ചുവന്ന് ആരേ‍ാപിച്ച് ഒരു സംഘം ആളുകൾ മധുവിനെ മർദ്ദിച്ചശേഷം പെ‍ാലീസിനു കൈമാറുകയായിരുന്നു. അവശനായ യുവാവിനെ കേ‍ാട്ടത്തറ ആശുപത്രയിലെത്തിച്ചെങ്കിലും മരിച്ചു. മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പൊലീസ് പറഞ്ഞു. മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തി. മര്‍ദ്ദിക്കുന്നത് പശ്ചാത്തലമാക്കി ഒരു യുവാവ് സെല്‍ഫിയുമെടുത്തിരുന്നു.Kerala

Gulf


National

International