ഫുജൈറയില്‍ ഇനി വന്‍ വിമാനങ്ങളും ഇറങ്ങുംtimely news image

ഫുജൈറ:വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയും വിധത്തില്‍ ഫുജൈറ രാജ്യാന്തര വിമാനത്താവളം നവീകരിക്കുന്നു. ഫുജൈറ വികസനപദ്ധതിയുടെ അടിസ്ഥാനത്തിലാണ് രാജ്യാന്തര വിമാനത്താവളം വലിയ വിമാനങ്ങള്‍ ഉള്‍ക്കൊള്ളനാകും വിധത്തില്‍ നവീകരിക്കുന്നത്. എമിറേറ്റ്‌സ് എ 380 ഉള്‍പ്പടെയുള്ള കൂറ്റന്‍ വിമാനങ്ങള്‍ ഇറക്കാനാകും വിധത്തിലാണ് വിമാനത്താവളം നവീകരിക്കുന്നത്. ഫാല്‍ക്കണിന്റെ രൂപത്തിലുള്ളതായിരിക്കും പുതിയതായി നിര്‍മ്മിക്കുന്ന കണ്‍ട്രോള്‍ ടവര്‍. നിലവിലുള്ള റണ്‍വെയുടെ വീതി നാല്‍പ്പത്തിയാറില്‍ നിന്നും അറുപത് മീറ്ററായി കൂടും. നിലവില്‍ റണ്‍വെയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗത്താണ് വിമാനങ്ങള്‍ വിറങ്ങുകയും പറന്നുപൊങ്ങുകയും ചെയ്യുന്നത്. നവീകരണം പൂര്‍ത്തിയാകുന്നതോടെ റണ്‍വെയുടെ രണ്ടുവശത്തുനിന്നും വിമാനങ്ങള്‍ക്ക് പറന്നുയരാനും ഇറങ്ങാനും കഴിയും. ഫെഡറല്‍ സര്‍ക്കാരും അബുദബി എയര്‍പോര്‍ട്‌സ് കമ്പനിയും ആണ് വിമാത്താവള നവീകരണത്തിന് ഫണ്ട് നല്‍കുന്നത്. ഫുജൈറ വിമാനത്താവളത്തില്‍ വര്‍ഷാവര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. ഈ സാഹചര്യത്തിലാണ് നവീകരണത്തിലേക്ക് കടക്കുന്നതെന്നും വിമാനത്താവള ആക്ടിംഗ് ജനറല്‍ മാനേജര്‍ ചാള്‍സ് ഹജ്ദു പറഞ്ഞു. അന്‍പത് ചാര്‍ട്ടര്‍ ടൂറിസ്റ്റ് വിമാനങ്ങള്‍ എല്ലാ വര്‍ഷവും ഫുജൈറയില്‍ എത്തുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അത് നാലുമടങ്ങായി ഉയര്‍ത്തുകയാണ് ലക്ഷ്യം ചാള്‍സ് ഹജ്ദു പറഞ്ഞു. നിലവില്‍ ഫുജൈറയില്‍ നിന്നും കൂടുതല്‍ പറക്കുന്നത് കാര്‍ഗോ വിമാനങ്ങളാണ്. കൂടാതെ ദുബൈയിലും ഷാര്‍ജയിലും അബുദബിയിലും മൂടല്‍മഞ്ഞ് വ്യോമഗതാഗതത്തെ തടസപ്പെടുത്തുമ്പോള്‍ തിരിച്ചുവിടുന്ന വിമാനങ്ങളും ഫുജൈറയില്‍ ഇറങ്ങും.Kerala

  • മിനി മധു ചെയര്‍പേഴ്‌സണ്‍.


    മിനി മധു ചെയര്‍പേഴ്‌സണ്‍. തൊടുപുഴ : നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ്‌ ധാരണപ്രകാരം സഫിയ ജബ്ബാര്‍

Gulf


National

International