ഗ്രാമങ്ങളിൽ ടെലിവിഷൻ വിതരണത്തിന് ചൈന ; ലക്ഷ്യം ഭരണകൂടത്തിന്റെ പ്രചാരണംtimely news image

ബെയ്‌ജിംഗ് : ഗ്രാമപ്രദേശങ്ങളിൽ ഭരണകക്ഷി പാർട്ടിയായ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണം സമൂഹത്തിലേക്ക് കൂടുതൽ ആഴത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി ടെലിവിഷൻ വിതരണത്തിനൊരുങ്ങി ചൈനീസ് ഭരണകൂടം. ചൈനയുടെ ഗ്രാമ പ്രദേശങ്ങളിൽ ഏകദേശം 300,000 ടെലിവിഷൻ സെറ്റുകൾ വിതരണം നടത്താനാണ് ഷീ ജിങ് പിങ്ങ് ഭരണകുടം പദ്ധതിയിടുന്നത്. പുതിയ പദ്ധതി ചൈനയുടെ ദരിദ്ര ഗ്രാമപ്രദേശങ്ങളിൽ ദാരിദ്ര്യനിർമ്മാർജ്ജനത്തിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി അധികൃതർ കൈക്കൊള്ളുന്നതാണെന്നും ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭരണകൂടത്തിന്റെ കൈയ്യിൽ നിന്നും ഇത്തരത്തിൽ ടെലിവിഷൻ ലഭിക്കുമ്പോൾ പാർട്ടിയുടെയും, രാജ്യത്തിന്റെയും സ്നേഹപൂർവമായ സംരക്ഷണം അനുഭവിക്കാൻ ഞങ്ങൾക്ക് കഴിയുന്നുവെന്നും, അതിൽ ചൈനയിലെ ജനങ്ങൾ സന്തുഷ്ടരാണെന്നും സെൻട്രൽ ഹുബായി പ്രവിശ്യയിലെ ജനങ്ങൾ വ്യക്തമാക്കി. കഷ്ടപ്പാടുകൾ കാരണം ടെലിവിഷൻ കാണാൻ കഴിയാത്ത കുടുംബങ്ങൾക്ക് ടെലിവിഷൻ കാണാനും അവരുടെ ആത്മീയ ജീവിതത്തെ സമ്പന്നമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് കിഴക്കൻ പ്രവിശ്യയായ അൻഹുയിയിലെ പാർട്ടി മുഖപത്രമായ അൻഹുയി ഡെയ്ലി പറയുന്നു. ചൈനീസ് ഭരണാധികാരി ഷീ ജിങ് പിങ്ങിന്റെ രാഷ്ട്രീയ സിദ്ധാന്തത്തെ കൂടുതൽ ശക്തമാക്കാൻ ഈ പദ്ധതിയ്ക്ക് കഴിയും. മോശം കാലാവസ്ഥ മൂലം ഗ്രാമീണ മേഖലകളിലെ ടെലിവിഷൻ വിതരണത്തിന് തടസ്സം നേരിട്ടതായി പ്രാദേശിക അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇവയെല്ലാം മറികടന്ന് ടെലിവിഷൻ ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ എത്തിക്കാൻ പ്രാദേശിക സർക്കാരുകൾക്ക് ഭരണകുടം നിർദേശം നൽകിയിട്ടുണ്ട്.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ