ക്രിസ്തുവിനെ പരാമര്‍ശിച്ചു കൊണ്ട് ഗാന്ധിജി എഴുതിയ കത്ത് വില്‍പനയ്ക്ക്timely news image

വാഷിങ്ടണ്‍: മഹാത്മാഗാന്ധി യേശു ക്രിസ്തുവിനെ പരാമര്‍ശിച്ചു കൊണ്ട് എഴുതിയ കത്ത് അമേരിക്കയില്‍ വില്‍പനയ്ക്ക്. യു എസിലെ ക്രിസ്ത്യന്‍ ആത്മീയ ആചാര്യനായിരുന്ന മില്‍ട്ടണ്‍ ന്യൂബെറി ഫ്രാന്റ്സിനെഴുതിയ കത്താണിത്. പെന്‍സില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാബ് കളക്ഷനാണ് കത്ത് വില്‍പനയ്ക്ക് വച്ചിട്ടുള്ളത്. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ വച്ച് 1926 എപ്രില്‍ ആറിനാണ് കത്ത് എഴുതിയിരിക്കുന്നത്. മനുഷ്യകുലത്തിന്റെ മഹാന്മാരായ ഗുരുക്കന്മാരില്‍ ഒരാള്‍ ആയിരുന്നു ക്രിസ്തുവെന്ന് ഗാന്ധിജി കത്തില്‍ എഴുതിയിട്ടുണ്ട്. ടൈപ്പ് ചെയ്ത് തയ്യാറാക്കിയ കത്തില്‍ ഗാന്ധിജിയുടെ ഒപ്പും വ്യക്തമായി കാണാം. അമ്പതിനായിരം രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്.Kerala

  • മിനി മധു ചെയര്‍പേഴ്‌സണ്‍.


    മിനി മധു ചെയര്‍പേഴ്‌സണ്‍. തൊടുപുഴ : നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ്‌ ധാരണപ്രകാരം സഫിയ ജബ്ബാര്‍

Gulf


National

International