നെയ്മര്‍ക്ക് ശസ്ത്രക്രിയ; വിശ്രമം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍; ഫുട്‌ബോള്‍ ലോകം ആശങ്കയില്‍timely news image

ഫ്രഞ്ച് ലീഗില്‍ അവസാനം നടന്ന മത്സരത്തിനിടെ പരിക്കേറ്റ ബ്രസീലിയന്‍ താരം നെയ്മര്‍ ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് ഉറപ്പായി. പിഎസ്ജി തന്നെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ റയലിനെതിരെ നിര്‍ണായക ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് ഉറപ്പായി. നേരത്തേ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും തുടര്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ അക്കാര്യം വ്യക്തമാകൂ എന്നുമാണ് പിഎസ്ജി പരിശീലകന്‍ എമറി പറഞ്ഞിരുന്നത്. ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ മാഴ്‌സലി താരത്തില്‍ നിന്നും പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. ആംഗിളിനാണ് പരിക്കെന്ന് ആദ്യം കരുതിയിരുന്നെങ്കിലും ആംഗിള്‍ വ്യതിയാനത്തിനു പുറമേ എല്ലിനു പൊട്ടലുമുണ്ടെന്ന് തുടര്‍പരിശോധനകളില്‍ നിന്നും വ്യക്തമായി. ശസ്ത്രക്രിയക്കു ശേഷം ആറ് ആഴ്ച മുതല്‍ എട്ട് ആഴ്ച വരെ താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് പ്രാഥമിക സൂചനകള്‍. ബ്രസീലില്‍ വച്ചാണ് നെയ്മറുടെ ശസ്ത്രക്രിയ ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈയാഴ്ച അവസാനത്തോടെ ശസ്ത്രക്രിയ നടന്നേക്കും. ഇക്കാര്യത്തില്‍ ബ്രസീല്‍ ദേശീയ ടീമിന്റെ അഭിപ്രായം കൂടി വ്യക്തമാകാനുണ്ടെന്നാണ് പിഎസ്ജി പറഞ്ഞത്. ബ്രസീലിയന്‍ ടീം ഡോക്ടറുടെയും പിഎസ്ജി ടീം ഡോക്ടറുടെയും നേതൃത്വത്തിലായിരിക്കും ശസ്ത്രക്രിയ. ശസ്ത്രക്രിയ നടന്നാല്‍ നെയ്മറുടെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിലാകുമെന്ന കാര്യം പിഎസ്ജി പരിശീലകന്‍ നിഷേധിച്ചു. ലോകകപ്പിനു മുന്‍പ് താരം തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ മാസം റഷ്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ബ്രസീലിന്റെ സൗഹൃദ മത്സരങ്ങള്‍ക്ക് നെയ്മര്‍ പങ്കെടുക്കില്ലെന്ന് ഇതോടെ ഉറപ്പായി. സൂപ്പര്‍ താരങ്ങളുടെ പരിക്ക് മൂലം ടീം പ്രഖ്യാപനം ബ്രസീല്‍ ഒരാഴ്ചത്തേക്ക് നീട്ടി വെച്ചിരിക്കുകയാണ്.Kerala

Gulf


National

International