ലാ ലിഗയില്‍ ബാഴ്സയെ സമനിലയില്‍ കുരുക്കി ലാസ് പാമാസ്timely news image

ബാ​ഴ്സ​ലോ​ണ: ലാ ​ലി​ഗ​യി​ൽ ബാ​ഴ്സ​യെ സ​മ​നി​ല​യി​ൽ കു​രു​ക്കി ലാ​സ് പാ​മാ​സ്. ഒ​ന്ന​ടി​ച്ച ബാ​ഴ്സ​യെ തി​രി​ച്ച​ടി​ച്ചാ​ണ് ലാ​സ് പാ​മാ​സ് പി​ടി​ച്ചു​കെ​ട്ടി​യ​ത്. മെ​സി​യു​ടെ ഫ്രീ​കി​ക്ക് ഗോ​ളി​ൽ മു​ന്നി​ലെ​ത്തി​യ ബാ​ഴ്സ​യെ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ജൊ​നാ​ഥ​ൻ സ​ലേ​രി​യാ​ണ് സ​മ​നി​ല​യി​ൽ കു​രു​ക്കി​യ​ത്. ലാ​സ് പാ​മാ​സ് മു​ന്നേ​റ്റ​ത്തി​ലും പ്ര​തി​രോ​ധ​ത്തി​ലും ഒ​രു​പോ​ലെ മി​ക​ച്ചു​നി​ന്നു. റാ​കി​ട്ടി​ച്ച്, ഡെം​ബാ​ലെ, കു​ട്ടി​നോ, പീ​ക്വെ എ​ന്നി​വ​രെ സൈ​ഡ് ബ​ഞ്ചി​ലി​രു​ത്തി മെ​സി​യേ​യും സു​വാ​ര​സി​നെ​യും മു​ൻ​നി​ർ​ത്തി ആ​ക്ര​മ​ണം മെ​ന​ഞ്ഞ ബാ​ഴ്സ​യെ പാ​മാ​സ് പൂ​ട്ടി​യി​ട്ടു. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ഡെം​ബാ​ലെ​യെ​യും കു​ട്ടി​നോ​യെ​യും ഇ​റ​ക്കി​യെ​ങ്കി​ലും സ്കോ​റി​ൽ മാ​റ്റ​മു​ണ്ടാ​ക്കാ​നാ​യി​ല്ല. ആ​ദ്യ പ​കു​തി​യു​ടെ 21ാം മി​നി​റ്റി​ലാ​യി​രു​ന്നു മെ​സി​യു​ടെ ഗോ​ൾ. സീ​സ​ണി​ൽ 23 ഗോ​ൾ നേ​ടി​യ ല​യ​ണ​ൽ മെ​സി ഇ​തോ​ടെ ലീ​ഗി​ലെ ടോ​പ് സ്കോ​റ​ർ ആ​യി. ഒ​രു ഗോ​ൾ ക​ട​വു​മാ​യി ര​ണ്ടാം പ​കു​തി ആ​രം​ഭി​ച്ച പാ​മാ​സി​ന് 48ാം മി​നി​റ്റി​ൽ ആ​ഗ്ര​ഹി​ച്ച ബ്രേ​ക്ക്ത്രൂ ല​ഭി​ച്ചു. സെ​ർ​ജി​യോ റോ​ബോ​ർ​ട്ടോ ബോ​ക്സി​ൽ മ​ത്യാ​സി​നെ ഫൗ​ൾ ചെ​യ്ത​തി​ന് റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ചു. വീ​ണു​കി​ട്ടിയ അ​വ​സ​രം ജൊ​നാ​ഥ​ൻ സ​ലേ​രി കൃ​ത്യ​മാ​യി മു​ത​ലാ​ക്കി. അ​വ​സാ​ന നി​മി​ഷം വി​ജ​യ​ത്തി​നാ​യി ബാ​ഴ്സ ആ​ഞ്ഞു​പൊ​രു​തി​യെ​ങ്കി​ലും ലാ​സ് പാ​മാ​സ് പ്ര​തി​രോ​ധം പാ​റ​പോ​ലെ ഉ​റ​ച്ചു​നി​ന്നുKerala

Gulf


National

International