ക്രിക്കറ്റ് മാത്രമല്ല സഞ്ജു വി.സാംസണിന്റെ ലക്ഷ്യം; അതിനുള്ള ഒരുക്കങ്ങളും തുടങ്ങിtimely news image

തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങാനൊരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു വി.സാംസണ്‍. ‘സിക്‌സ് ഗണ്‍സ്’ എന്ന് പേരിട്ട അക്കാദമിയില്‍ ക്രിക്കറ്റും ഫുട്‌ബോളും പരിശീലിപ്പിക്കും. ക്രിക്കറ്റിന് പുറമേ ഫുട്‌ബോളിലും മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് സഞ്ജു പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്തായിരുന്നു അക്കാദമിയുടെ പ്രഖ്യാപനം. രാജ്യത്തെ മികച്ച യുവ ക്രിക്കറ്റ് താരങ്ങളിലൊരാളായ സഞ്ജു ദേശീയ തലത്തില്‍ മലയാളത്തിന്റെ മുഖം കൂടിയാണ്. ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാകാന്‍ തയ്യാറെടുക്കുകയാണ് സഞ്ജു. അതിനിടെയാണ് തന്റെ വഴിയില്‍ നടന്നെത്താന്‍ കൊതിക്കുന്ന കൊച്ചു കളിക്കാര്‍ക്ക് വഴികാണിച്ചു കൊടുക്കാനുള്ള ശ്രമമാണ് സഞ്ജുവിന് ഈ അക്കാദമി. തീരദേശ മേഖല മനസ്സില്‍ കണ്ടാണ് ഫുട്‌ബോളിനും പ്രാധാന്യം നല്‍കുന്നത്. അണ്ടര്‍ 13 കുട്ടികള്‍ക്കാകും റസിഡന്‍ഷ്യല്‍ അക്കാദമിയില്‍ പരിശീലനം. ഈ മധ്യവേനല്‍ അവധിയോടെ തുടങ്ങാനാണ് പദ്ധതി. പതിമൂന്നുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണു പരിശീലനം നല്‍കുകയെന്നു സഞ്ജു പറഞ്ഞു. അക്കാദമി പ്രഖ്യാപന ചടങ്ങില്‍ ശശി തരൂര്‍ എംപി, മുന്‍ ക്രിക്കറ്റ് താരങ്ങളായ ടിനു യോഹന്നാന്‍, കെ.എന്‍. അനന്തപത്മനാഭന്‍, കെസിഎ വൈസ് പ്രസിഡന്റ് രഞ?്ജിത്ത് രവീന്ദ്രന്‍, ഡിസിഎ സെക്രട്ടി വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.Kerala

Gulf


National

International