മേഘാലയ മുഖ്യമന്ത്രിയായി എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്തു



timely news image

ഷില്ലോങ്: മേഘാലയയില്‍ പുതിയ മുഖ്യമന്ത്രിയായി നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവ് കോണ്‍റാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്തു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഗ​വ​ര്‍​ണ​ര്‍ ഗം​ഗ​പ്ര​സാ​ദി​നെ സ​ന്ദ​ര്‍​ശി​ച്ച​ സാ​ങ്​​മ 34 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ്​ ഗ​വ​ര്‍​ണ​ര്‍ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​രി​ക്കാ​ന്‍ ക്ഷ​ണി​ച്ച​ത്. എം.​എ​ല്‍.​എ​മാ​രും പു​തി​യ മ​ന്ത്രി​മാ​രും മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്​ഞ ചെയ്​ത്​ സ്​​ഥാ​ന​മേ​റ്റു. 60 അം​ഗ സ​ഭ​യി​ല്‍ 19 സീ​റ്റ്​ നേ​ടി​യ എ​ന്‍.​പി.​പി​ ര​ണ്ട്​ സീ​റ്റു​ള്ള ബി.​ജെ.​പി​യു​ടെ​യും മ​റ്റു സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ്​ അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​ത്. അതേസമയം സാങ്മയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി). മു​​ന്‍ ലോ​​ക്​​​സ​​ഭ സ്​​​പീ​​ക്ക​​ര്‍ പി.​​എ. സാ​​ങ്​​​​മ​​യു​​ടെ മ​​ക​​നാ​​യ​ 40കാ​ര​നാ​യ കോ​​ണ്‍​​റാ​​ഡ്​ സാ​​ങ്​​​​മ തു​​റ ലോ​​ക്​​​സ​​ഭ മ​​ണ്ഡ​​ലം എം.​പി​യാ​ണ്. ​​ 28ാം വ​​യ​​സ്സി​​ല്‍ സം​​സ്​​​ഥാ​​ന​​ത്തെ ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ ധ​​ന​​മ​​ന്ത്രി​​യാ​​വു​​ക​​യും ചെ​​യ്​​​തി​​ട്ടു​​ണ്ട്​ കോണ്‍റാഡ് സാങ്മ.



Kerala

  • മിനി മധു ചെയര്‍പേഴ്‌സണ്‍.


    മിനി മധു ചെയര്‍പേഴ്‌സണ്‍. തൊടുപുഴ : നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ്‌ ധാരണപ്രകാരം സഫിയ ജബ്ബാര്‍

Gulf


National

International