അവരില്‍ പലര്‍ക്കും ഫുട്‌ബോളിന്റെ അടിസ്ഥാന നിയമങ്ങള്‍ പോലും അറിയില്ല; രൂക്ഷവിമര്‍ശനവുമായി പൂനെ പരിശീലകന്‍timely news image

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് റഫറിമാര്‍ക്ക് പലര്‍ക്കും ഫുട്‌ബോളിന്റെ അടിസ്ഥാന നിയമങ്ങള്‍ പോലും അറിയില്ലെന്ന് പൂനെ സിറ്റിയുടെ  പരിശീലകന്‍ റാങ്കോ പാപോവിച്ച്. പ്ലേഓഫില്‍ ബെംഗളൂരുവുമായി പൂനെയുടെ മത്സരം നടക്കാനിരിക്കെയാണ് പാപോവിച്ച് റഫറിമാര്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. ‘ഒരു മത്സരത്തില്‍ പെനാല്‍റ്റി വിളിക്കുന്ന ഫൗള്‍ അടുത്ത മത്സരത്തില്‍ ആവര്‍ത്തിച്ചാല്‍ പെനാല്‍റ്റി വിളിക്കില്ല. എനിക്ക് ഫുട്‌ബോളില്‍ 40 വര്‍ഷത്തെ പരിചയമുണ്ട് , 11 വയസുള്ളപ്പോഴാണ് ഞാന്‍ ആദ്യ പ്രൊഫഷണല്‍ മത്സരം കളിക്കുന്നത്. ഇവിടെയുള്ള റഫറിമാര്‍ക്ക് 40 വയസെങ്കിലുമുണ്ടോയെന്നത് തന്നെ സംശയമാണ്’. പാപോവിച്ച് പറഞ്ഞു. ‘മത്സരത്തിനിടെ ഞങ്ങളുടെ എതിര്‍ ടീം താരങ്ങളുടെ സ്വാധീനത്തില്‍പ്പെട്ടാണ് റഫറി പലപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നത്. റഫറിമാരും മനുഷ്യരാണ് അവര്‍ക്ക് തെറ്റുപറ്റാം എന്നാല്‍ കൂടുതല്‍ മത്സരങ്ങള്‍ കഴിയുന്നതോടെ മെച്ചപ്പെടേണ്ടതാണ്, എന്നാല്‍ അത് ഉണ്ടായില്ല. റഫറിമാരില്‍ നിന്ന് കുറച്ചുകൂടി ബഹുമാനം പ്രതീക്ഷിക്കുന്നു. കാരണം പരിശീലകന്റെ പിഴവ് കൊണ്ട് റഫറിക്ക് ഒരിക്കലും ജോലി നഷ്ടമാകില്ല, എന്നാല്‍ റഫറിയുടെ പിഴവ് പരിശീലകന്റെ തൊപ്പിതെറിക്കാന്‍ ഇടവരുത്തും’.പാപോവിച്ച് പറഞ്ഞു. ഈ സീസണില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പട്ട വ്യക്തികളിലൊരാളാണ് പാപോവിച്ച്. ഡിസംബറില്‍ ഗോവയക്കെതിരായ മത്സരത്തിനിടെ മാച്ച് ഓഫിഷ്യല്‍സിനോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് പാപോവിച്ചിന് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിട്ടിരുന്നു.Kerala

Gulf


National

International