പ്രതിമ തകര്‍ക്കാന്‍ പകല്‍വെട്ടത്തില്‍ വരൂ, അങ്ങനെയെങ്കില്‍ നിങ്ങളുടെ കയ്യും കാലും വെട്ടി തുണ്ടുതുണ്ടമാക്കും; സംഘപരിവാറിനെ വെല്ലുവിളിച്ച് വൈക്കോtimely news image

പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ബിജെപിക്കാര്‍ കള്ളന്മാരെപ്പോലെ രാത്രിയില്‍ വരരുത്. പറ്റുമെങ്കില്‍ ഒരു തിയതി നിശ്ചയിച്ച് പകല്‍വെട്ടത്തില്‍ വരൂ. അങ്ങനെയെങ്കില്‍ നിങ്ങളുടെ കയ്യും കാലും വെട്ടി തുണ്ടുതുണ്ടമാക്കും വൈക്കോ പറഞ്ഞു. ത്രിപുരയില്‍ സംഘപരിവാറിന്റെ ആക്രമണത്തിനിടെ ലെനിന്റെ പ്രതിമയും തകര്‍ത്തതില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. ആവേശം കൂടിയപ്പോള്‍ തമിഴ്‌നാട്ടിലെ ബിജെപി ഉപാധ്യക്ഷന്‍ എസ്ജി സൂര്യയും ബിജെപി ദേശീയ കമ്മറ്റി അഗം എച്ച് രാജയും സോഷ്യല്‍ മീഡിയയിലും ഇത് പങ്കുവച്ചു. ലെനിന്റെ പ്രതിമ മാത്രമല്ല, തമിഴ്‌നാട്ടിലെ പെരിയാറിന്റെ പ്രതിമയും ഇതുപോലെ തകരുന്ന നാളുകള്‍ക്കായി കാത്തിരിക്കുന്നുവെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പെരിയാറിന്റെ ചില പ്രതിമകള്‍ക്ക് കേടുപാടുകളുണ്ടാക്കാന്‍ ശ്രമവും നടന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്നത്. ഇപ്പോള്‍ ബിജെപി നേതാക്കള്‍ പ്രതിമ തകര്‍ക്കലിനെ തള്ളിപ്പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുന്നുണ്ട്.Kerala

  • മിനി മധു ചെയര്‍പേഴ്‌സണ്‍.


    മിനി മധു ചെയര്‍പേഴ്‌സണ്‍. തൊടുപുഴ : നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ്‌ ധാരണപ്രകാരം സഫിയ ജബ്ബാര്‍

Gulf


National

International