ബ്ലാസ്‌റ്റേഴ്‌സില്‍ അഴിച്ചുപണി; മലയാളി ഉള്‍പ്പെടെ പുതിയ താരങ്ങള്‍timely news image

കേരളാ ബ്ലാസ്‌റ്റേഴ്‌സിലേക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം അബ്ദുള്‍ ഹക്കുവും, എഫ് സി ഗോവാ ഗോള്‍കീപ്പര്‍ നവീന്‍ കുമാറും എത്തുമെന്ന് സൂചന. താരങ്ങളുമായി ആദ്യ ഘട്ട ചര്‍ച്ചകള്‍ നടന്ന് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 23 കാരനായ അബ്ദുള്‍ ഹക്കുഈ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി നാല് മത്സരങ്ങളിലാണ് ബൂട്ടണിഞ്ഞത്. സീസണിലെ ആദ്യ മത്സരങ്ങളില്‍ ടീമിന്റെ ആദ്യ ഇലവനില്‍ എത്തിയിരുന്ന ഈ പ്രതിരോധ താരത്തെ പിന്നീട് സൈഡ് ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. മലപ്പുറം സ്വദേശിയായ ഹക്കു ഡി.എസ്.കെ ശിവാജിയന്‍സിനും, ഫത്തേ ഹൈദരാബാദിനും വേണ്ടി മുന്‍പ് കളിച്ചിട്ടുണ്ട്. എഫ്.സി ഗോവയുടെ ഗോള്‍കീപ്പറായ നവീന്‍ കുമാര്‍ ആറ് മത്സരങ്ങളിലാണ് ഈ സീസണ്‍ ഐ എസ് എല്ലിന്റെ ഗോള്‍ വല കാത്തത്. അഞ്ച് ഗോളുകള്‍ മാത്രം വഴങ്ങി മികച്ച പ്രകടനം ക്രോസ് ബാറിന് മുന്നില്‍ കാഴ്ച്ച വെച്ച ഈ 29 കാരന്‍ ജംഷദ്പൂരിനെതിരെ നടന്ന ഗോവയുടെ അവസാന ലീഗ് മത്സരത്തിനിടെ റെഡ് കാര്‍ഡ് വാങ്ങിയിരുന്നു. ജെ.സി.ടി യുടെ യൂത്ത് ടീമിലൂടെ വളര്‍ന്നു വന്ന നവീന്‍, പൈലാന്‍ ആരോസ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും നേരത്തെ കളിച്ചിട്ടുണ്ട്.Kerala

Gulf


National

International