സൗദിയില്‍ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരായി വനിതകള്‍; പരിശീലനം അവസാനഘട്ടത്തില്‍timely news image

റിയാദ്: വനിതകള്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നേറുന്ന സൗദിയിലേക്ക് ആദ്യമായി വനിതകള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരായി എത്തുന്നു. നിയമനത്തിന് മുന്നോടിയായി 12 സൗദി യുവതികള്‍ അവസാന ഘട്ട പരിശീലനത്തിലാണ്. സൗദി വനിതകള്‍ക്കായി പുതിയ തൊഴില്‍ മേഖലകള്‍ തുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം. സൗദി ഈ അടുത്തായി നിരവധി മാറ്റങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. പ്രത്യേകിച്ച് വനിതകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്ന നിരവധി പരിപാടികളും പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ദേശീയദിനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതും വാഹനം ഓടിക്കാനുള്ള അനുമതി നല്‍കിയതുമെല്ലാം സൗദിയുടെ ചരിത്ര നേട്ടങ്ങളായാണ് കരുതുന്നത്. വനിതാ ശാക്തീകരണത്തില്‍ ലോകം സൗദിയെ ഉറ്റുനോക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് വനിതകളെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരായി നിയമിക്കുന്നത്. സൗദിയ എയര്‍ നാവിഗേഷന്‍ സര്‍വീസസ് കമ്പനിയും സൗദി സിവില്‍ ഏവിയേഷന്‍ അക്കാദമിയും സഹകരിച്ചാണ് യുവതികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സാണ് ഏര്‍പ്പെടുത്തിയത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൗദി സിവില്‍ ഏവിയേഷന്‍ അക്കാദമിയില്‍ നിന്നുള്ള ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനം പൂര്‍ത്തിയാക്കി ബിരുദം നേടുന്നവര്‍ക്ക് സൗദിയ എയര്‍ നാവിഗേഷന്‍ സര്‍വീസസ് കമ്പനിയില്‍ നിയമനവും. സാമൂഹ്യ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് ശക്തമായ വനിതാ ശാക്തീകരണംKerala

Gulf


National

International