മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്timely news image

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തു. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷമിക്കെതിരെ കൈാല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസ് കേസെടുത്തത്. അതിനിടെ, ഷമിക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്തെത്തി. പാകിസ്താന്‍ യുവതിയായ അലിഷബായില്‍ നിന്ന് ഷമി പണം വാങ്ങി ഇംഗ്ലണ്ട് കേന്ദ്രീകരിച്ച്പ്രവര്‍ത്തിക്കുന്ന വ്യവസായിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ഭാര്യയുടെ ആരോപണം. ഒത്തുകളി സംബന്ധിച്ചും ഷമിക്കെതിരെ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ മുഹമ്മദ് ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നും തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്നും ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഷമിയുടെ ഫേസ്ബുക്ക് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചായിരുന്നു അവരുടെ ആരോപണം.Kerala

Gulf


National

International