ഉമ്മുല്‍ഖുവൈനില്‍ 2.2 കോടി ദിര്‍ഹത്തിന്റെ മലിനജല സംസ്‌കരണ കേന്ദ്രം; . ശുദ്ധീകരിച്ച ജലം കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുംtimely news image

യുഎഇ: എമിറേറ്റില്‍ മലിനജല സംസ്‌കരണ കേന്ദ്രം ഒരുങ്ങുന്നു. 2.2 കോടി ദിര്‍ഹം ചെലവാക്കി നിര്‍മ്മിച്ച കേന്ദ്രത്തിന്റെ പണി പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ശുദ്ധീകരിച്ച ജലം കാര്‍ഷികാവശ്യങ്ങള്‍ക്കും പാര്‍ക്കുകളിലേക്കുമൊക്കെ നനയ്ക്കാന്‍ ഉപയോഗപ്പെടുത്തുമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ ഈ വെള്ളം റോഡ് നിര്‍മ്മാണത്തിനും പ്രയോജനപ്പെടും. യുഎഇ പ്രസിഡന്റിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സമിതിയാണു പദ്ധതി പൂര്‍ത്തിയാക്കിയത്. ഫാക്ടറികളില്‍നിന്നു പുറന്തള്ളുന്ന, ആരോഗ്യത്തിനു ഹാനികരമായ വെള്ളത്തിലെ രാസജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തശേഷം ഹരിതമേഖലകള്‍ വ്യാപിപ്പിക്കാന്‍ ഉപയോഗിക്കുമെന്നു സമിതി ചെയര്‍മാനും പ്രസിഡന്‍ഷ്യല്‍കാര്യ ഉപമന്ത്രിയുമായ അഹമ്മദ് ജുമാ അല്‍ സാബി പറഞ്ഞു. ദിവസവും 12.75 ലക്ഷം ഗാലന്‍ വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണിത്. ഭൂഗര്‍ഭജലത്തെ ആശ്രയിക്കാതെ കൃഷിയാവശ്യങ്ങള്‍ക്കും മറ്റും വെള്ളം ഉപയോഗിക്കാന്‍ കഴിയുമെന്നതും നേട്ടമാണ്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിവരികയാണ്. ഹരിതമേഖലകളുടെ വ്യാപനത്തിനു പ്രത്യേക പരിഗണന നല്‍കുന്നു. രാജ്യാന്തര നിലവാരമുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ചൂണ്ടിക്കാട്ടി.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ