സംസ്ഥാനത്ത് തേങ്ങയുടെ വില വീണ്ടും കൂപ്പുകുത്തുന്നു; സഹകരണ സംഘങ്ങള്‍ വഴി നാളികേരം സംഭരിക്കാനുള്ള മന്ത്രിയുടെ ഉത്തരവ് 4 മാസം കഴിഞ്ഞിട്ടും നടപ്പായില്ലtimely news image

സംസ്ഥാനത്ത് തേങ്ങയുടെ വിലയില്‍ ഇടിവ്. 10 ദിവസത്തിനിടെ കിലോക്ക് കുറഞ്ഞത് 17 രൂപയാണ്. കിലോയ്ക്ക് 47 രൂപ ഉണ്ടായിരുന്ന തേങ്ങയുടെ വില 10 ദിവസത്തിനിടെ 30 രൂപയായി കുറഞ്ഞു. അതേസമയം തേങ്ങയുടെ വില കുറഞ്ഞിട്ടും വെളിച്ചെണ്ണ വില ഇപ്പോഴും 200 രൂപയ്ക്ക് മുകളിലാണ്. സഹകരണ സംഘങ്ങള്‍ വഴി നാളികേരം സംഭരിക്കാനുളള മന്ത്രിയുടെ ഉത്തരവ് നാല് മാസം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. അന്യ സംസ്ഥാന ലോബിയുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. കൃഷിഭവനുകള്‍ വഴിയുളള പച്ചത്തേങ്ങാ സംഭരണത്തില്‍ അപാകതകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി അവസാനിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 26ന് സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക, വിപണന സഹകരണ സംഘങ്ങള്‍ മുഖേന പച്ചത്തേങ്ങ സംഭരിക്കാന്‍ നിര്‍ദ്ദേശിച്ച് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഉത്തരവിറക്കി. എന്നാല്‍ മാസം നാല് കഴിഞ്ഞിട്ടും ഉത്തരവ് നടപ്പിലാക്കണ്ട കൃഷി വകുപ്പ് ഡയറക്ടര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനിടെ ഇതിന് പിന്നില്‍ കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുളള ചില ലോബികളുടെ ഇടപെടലാണെന്ന ആരോപണവുമായി കര്‍ഷകര്‍ രംഗത്തെത്തി. കേരളത്തില്‍ നിന്നുളള നാളികേരം സംഭരിക്കുന്ന ഇതര സംസ്ഥാന ലോബിയാണ് കേരളത്തിലേക്ക് വെളിച്ചെണ്ണ വിതരണം ചെയ്യുന്നത്. സഹകരണ സംഘങ്ങള്‍ വഴി നാളികേരം സംഭരിക്കാനുളള മന്ത്രിയുടെ ഉത്തരവ് നടപ്പിലായാല്‍ അന്യസംസ്ഥാന ലോബിയുടെ ഇടപെടല്‍ പൂര്‍ണമായും അവസാനിപ്പിക്കാനാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ