ഒരിക്കലും ബിജെപിയിലേക്ക് പോകില്ല; ബിജെപിയില്‍ ചേരാന്‍ ക്ഷണം കിട്ടിയ കാര്യം പുറത്ത് പറഞ്ഞത് രാഷ്ട്രീയ ധാര്‍മികത കൊണ്ട്; പി.ജയരാജന്‍ സംസാരിക്കുന്നത് മാനസികനില തെറ്റിയതു പോലെയെന്നും കെ.സുധാകരന്‍timely news image

കണ്ണൂര്‍: താന്‍ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍. ബിജെപിയില്‍ ചേരാന്‍ ക്ഷണം കിട്ടിയ കാര്യം താന്‍ പുറത്ത് പറഞ്ഞത് രാഷ്ട്രീയ ധാര്‍മികത കൊണ്ടാണെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലങ്ങോളമിങ്ങോളം ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രസംഗിക്കുന്ന കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ഞാന്‍. അങ്ങനെയുള്ള താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും സുധാകരന്‍ ചോദിച്ചു. തന്റെ പ്രസ്താവനയെ ചിലര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ മാനസികനില തെറ്റിയതു പോലെയാണ് സംസാരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും ബിജെപിയിലേക്കോ സിപിഐഎമ്മിലേക്കോ ഇല്ല. സിപിഐഎം നാണംകെട്ട പാര്‍ട്ടിയാണ്. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ സിപിഐഎം ചെപ്പടിവിദ്യ കാണിക്കുകയാണ്. ഗുജറാത്തില്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കിയതു പോലെ കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നത് സിപിഐഎമ്മാണെന്നും സുധാകരന്‍ ആരോപിച്ചു.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ