കെഎസ്ആര്‍ടിസിയുടെ ദീര്‍ഘകാല വായ്പ അനിശ്ചിതത്വത്തില്‍; കാരണം പിഎന്‍ബി തട്ടിപ്പ്timely news image

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ദീര്‍ഘകാല വായ്പ അനിശ്ചിതത്വത്തില്‍. ബാങ്കുകളുടെ കൺസോർഷ്യത്തിലെ അംഗമായ പഞ്ചാബ് നാഷണൽ ബാങ്ക് കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പിൽ കുടുങ്ങിയതോടെയാണ് കെഎസ്ആർടിസിക്ക് ദീർഘകാല വായ്പ നൽകുന്ന പദ്ധതി അനിശ്ചിതത്വത്തിലായത്. എസ്ബിഐ നേതൃത്വം നൽകുന്ന ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 3000 കോടിയാണ് കെഎസ്ആർടിസി വായ്പ എടുക്കുന്നത്. ഇതിൽ 750 കോടിയാണ് പിഎൻബിയുടെ വിഹിതം. വജ്രവ്യാപാരി നീരവ് മോദി 11,​000 കോടിയുടെ തട്ടിപ്പ് നടത്തിയതോടെ ഈ തുക അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കേസും മറ്റ് കാര്യങ്ങളും ഉള്ളതിനാൽ പണമിടപാട് നടത്തുന്നതിന് ബാങ്ക് സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതാണ് കെഎസ്ആർടിസിക്ക് പ്രതിസ​ന്ധി സൃഷ്ടിച്ചിരിക്കുന്നത്. ബാങ്ക് കൺസോഷ്യം 3000 കോടി രൂപയുടെ വായ്പ തരുന്നതോടെ എല്ലാ ബാദ്ധ്യതകളും ഒരൊറ്റ വായ്‌പയ്ക്ക് കീഴിലാകുമെന്നായിരുന്നു കരുതിയിരുന്നത്. ദീർഘകാല വായ്പയായതിനാൽ ഇതിന് തിരിച്ചടവ് തുക കുറയുകയും ചെയ്യുമായിരുന്നു. ഈ മാസമാദ്യം വായ്‌പാതുക കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഇടിത്തീപോലെ പണമിടപാട് ബാങ്ക് നിയന്ത്രിച്ചത്. കൺസോർഷ്യത്തിന് നേതൃത്വം നൽകുന്നത് എസ്ബിഐ ആയതിനാൽ സമാഹരിക്കുന്ന തുക കൈകാര്യം ചെയ്യുന്നതിലും പിഎൻബി കൂടുതൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം,​ ബാങ്കുമായി ചീഫ് സെക്രട്ടറി തന്നെ നേരിട്ട് അടുത്ത ദിവസങ്ങളിൽ ചർച്ച നടത്തുമെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് അറിയിച്ചു.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ