ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കേണ്ടതില്ലെന്ന് ബിഡിജെഎസ്; എന്‍ഡിഎയിലെ ബിജെപി ഇതര കക്ഷികളുടെ യോഗം വിളിക്കുംtimely news image

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കേണ്ടതില്ലെന്ന് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി . എന്‍ഡിഎയിലെ ബിജെപി ഇതര കക്ഷികളുടെ യോഗം വിളിക്കും . ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാതെ ബിജെപിയുമായി സഹകരിക്കില്ല. എംപി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തക്കെതിരെ പരാതി നല്‍കും. രാജ്യസഭാ സീറ്റ് താനോ പാര്‍ട്ടിയോ ആവശ്യപ്പെട്ടിട്ടില്ല. ഉത്തരവാദികളായ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതുമുന്നണിയിലേക്ക് പോകണമെങ്കില്‍ ഒന്ന് മൂളിയാല്‍ മതി. എല്‍ഡിഎഫിന് മഅ്ദനിയുമായി സഹകരിക്കാമെങ്കില്‍ ബിഡിജെഎസിനോട് സഹകരിക്കാനാകില്ലേയെന്നും തുഷാര്‍ ചോദിച്ചു.  ബിഡിജെഎസിനെ എൻഡിഎയിൽ നിന്ന് ഒഴിവാക്കാൻ ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുകയാണ്.  ബോർഡ്,​ കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്തത് ബിജെപിയാണ്. അത് നിറവേറ്റാതെ എൻഡിഎയുമായി സഹകരിക്കില്ലെന്നും തുഷാ‍ർ പറഞ്ഞു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി ഒഴികെയുള്ള എൻ.ഡി.എയിലെ കക്ഷികളുടെ യോഗം വിളിക്കും. തനിക്ക് രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്തെന്ന വാർത്ത പ്രചരിപ്പിച്ച ബി.ജെ.പിയിലെ ചിലരുണ്ട്. അവർക്കെതിരെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് പരാതി നൽകും. സീറ്റ് വാഗ്ദാനം ചെയ്തെന്ന വാർത്ത പ്രചരിപ്പിച്ചത് ആരാണെന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു തുഷാറിന്റെ മറുപടി.Kerala

Gulf


National

International