അര്‍ജന്റീനിയന്‍ സൂപ്പര്‍ താരത്തിന് പരിക്ക്: സാംപോളിയുടെ ലോകകപ്പ് പദ്ധതികള്‍ക്ക് കനത്ത തിരിച്ചടിtimely news image

അര്‍ജന്റീനയുടെ യുവതാരം ഇമ്മാനുവല്‍ മമ്മാന പരിക്കു മൂലം റഷ്യന്‍ ലോകകപ്പില്‍ നിന്നും പുറത്താകും. റഷ്യന്‍ ക്ലബ് സെനിത് പീറ്റേഴ്‌സ്ബര്‍ഗിന്റെ പ്രതിരോധനിരയിലെ താരമായ മമ്മാന റഷ്യന്‍ ലീഗില്‍ റൊസ്‌റ്റോവിനെതിരെയുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റത്. കാലിന്റെ ലിഗ്മെന്റിനു സാരമായി പരിക്കുള്ള താരത്തിന് ആറു മാസം മുതല്‍ ഒമ്പതു മാസം വരെ വിശ്രമം ആവശ്യമായി വരുമെന്ന് സെനിത് പീറ്റേഴ്‌സ്ബര്‍ഗ് ഔദ്യോഗികമായി അറിയിച്ചു.   അര്‍ജന്റീനക്കു വേണ്ടി കളിക്കാനിറങ്ങുന്നത്. മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചിരുന്നു. തുടര്‍ന്ന് അഞ്ചു മത്സരങ്ങളില്‍ താരം അര്‍ജന്റീനക്കു വേണ്ടി താരം കളിക്കാനിറങ്ങി. ഏതാനും ദിവസങ്ങള്‍ക്കകം ലീഗ്മെന്റിന് ശസ്ത്രക്രിയ നടത്തും. ശേഷം പൂര്‍ണ വിശ്രമത്തിലായിരിക്കും. ലോകകപ്പിനു മുന്‍പ് മമ്മാന തിരിച്ചെത്താന്‍ യാതൊരു സാധ്യതയുമില്ലെന്ന് ക്ലബ് അറിയിച്ചു. മമ്മാനയുടെ പരിക്ക് സാംപോളിയുടെ ലോകകപ്പ് പദ്ധതികള്‍ക്ക് കനത്ത തിരിച്ചടിയാണിത്. ഒട്ടമെന്റിക്കൊപ്പം സെന്‍ട്രല്‍ ഡിഫന്‍സ് കൈകാര്യം ചെയ്യാന്‍ അര്‍ജന്റീനിയന്‍ നിരയില്‍ സാധ്യത കൂടുതലുണ്ടായിരുന്ന താരമായിരുന്നു മമ്മാന. ഈ മാസം സ്‌പെയിനും ഇറ്റലിക്കുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ അതിലിടം നേടിയതിനു ശേഷമാണ് താരം പരിക്കേറ്റു പുറത്തായത്. ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യ, ഐസ്ലന്റ്, നൈജീരിയ എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീന. ജൂണ്‍ 16ന് മോസ്‌കോവില്‍ വച്ച് ഐസ്‌ലന്‍ഡിനെതിരെയാണ് ആദ്യ മത്സരം.Kerala

Gulf


National

International