ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കരുതിക്കൂട്ടിത്തന്നെ: എടികെ താരവും ടീമിലേക്ക്timely news image

കൂടുതല്‍  താരങ്ങളെ ടീമിലെത്തിക്കാനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ നീക്കങ്ങള്‍ തുടരുന്നു. എടികെ കൊല്‍ക്കത്തയില്‍ നിന്ന് റോബിന്‍ സിംഗിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തില്‍ ആണെന്നാണ് സൂചന. ഇന്ത്യയ്ക്കായി 29 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്‌ട്രൈക്കറാണ് റോബിന്‍ സിംഗ്. ഐഎസ്എല്ലില്‍ മൂന്നു സീസണുകളിലായി മൂന്നു ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഈ സീസണില്‍ എടികെ നിരയിലെ സ്ഥിര സാന്നിധ്യം ആയിരുന്നില്ല റോബിന്‍. പരിക്കും മോശം ഫോമുമാണ് താരത്തിന് തിരിച്ചടിയായത്. എട്ടു മത്സരങ്ങളിലാണ് കളിച്ചത്. നേടിയത് ഒരേയൊരു ഗോളും. ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയിലൂടെ കളി ജീവിതം ആരംഭിച്ച ഈ ഉത്തര്‍പ്രദേശ് സ്വദേശി ഈസ്റ്റ് ബംഗാളിലൂടെയാണ് പ്രെഫഷണല്‍ കരിയര്‍ തുടങ്ങുന്നത്. 2010-13 സീസണില്‍ 42 കളികളില്‍ നേടിയത് 10 ഗോളുകള്‍. പിന്നീട് ബെംഗളൂരു എഫ്‌സി ആരംഭിച്ചപ്പോള്‍ അവിടേക്ക് മാറി. രണ്ടു സീസണുകളില്‍ നിന്നായി 41 കളികളില്‍ കളത്തിലിറങ്ങിയ താരം 11 ഗോളും നേടി. സുനില്‍ ഛേത്രിക്കൊപ്പം മികച്ച മുന്നേറ്റം നടത്താനുമായി. നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം ഹാളിചരണ്‍ നര്‍സരിയുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് റോബിന്‍ സിംഗിന്റെ വരവ്.Kerala

Gulf


National

International