ഐഎസ്എല്ലിലെ ഭാഗ്യതാരം; അപൂര്‍വ്വ നേട്ടവുമായി മുഹമ്മദ് റാഫിtimely news image

ഐഎസ്എല്ലിലെ ഭാഗ്യതാരമാവുകയാണ് മലയാളികളുടെ പ്രിയ താരം മുഹമ്മദ് റാഫി. വ്യത്യസ്ത ടീമുകള്‍ക്കായി മൂന്ന് തവണ ഐഎസ്എല്‍ ഫൈനല്‍ കളിക്കുന്ന ആദ്യ താരമെന്ന അപൂര്‍വ്വ നേട്ടമാണ് ചെന്നൈയിന്‍ എഫ്‌സി താരമായ മുഹമ്മദ് റാഫിയെ കാത്തിരിക്കുന്നത്. ആദ്യ സീസണില്‍ കൊല്‍ക്കത്തയ്ക്കായായിരുന്നു റാഫി കളിച്ചത്. അന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ച് കൊല്‍ക്കത്ത കിരീടവും ചൂടിയിരുന്നു. മൂന്നാം സീസണില്‍ കേരളത്തിനായി ഫൈനല്‍ കളിച്ച റാഫി ഗോളും നേടി. എന്നാല്‍ കിരീടം നേടാനാകാതെ കേരളം കൊല്‍ക്കത്തയോട് പരാജയപ്പെടുകയായിരുന്നു. നാലാം സീസണില്‍ ചെന്നൈയിന്‍ എഫ്‌സിയിലെത്തിയ റാഫി ചെന്നൈയ്ക്കായി രണ്ട് ഗോളും നേടി. എഫ്‌സി ഗോവയെ ഇരുപാദങ്ങിലുമായി 4-1ന് തകര്‍ത്താണ് ചെന്നൈയിന്‍ എഫ്‌സി ഫൈനലിലേക്ക് കടന്നത്. മൂന്നാം തവണയും ഫൈനല്‍ കളിക്കുന്നതോടെ റാഫി ടീമുകളുടെ ഭാഗ്യതാരമാവുകയാണ്.Kerala

Gulf


National

International