കേരളത്തിനഭിമാനമായി ഗുരുകുലം സ്‌കൂള്‍ ഇടുക്കിയിലുംtimely news image

കേരളത്തിനഭിമാനമായി ഗുരുകുലം സ്‌കൂള്‍ ഇടുക്കിയിലും : കെ.എം.ജലാലുദ്ദീന്‍ ഇടുക്കി (ചെറുതോണി): ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ കാശ്‌മീര്‍ എന്നറിയപ്പെടുന്ന ഇടുക്കിയുടെ പ്രകൃതിഭംഗിയും മനോഹാരിതയും കുളിരുമെല്ലാം ആസ്വദിച്ച്‌ കുട്ടികള്‍ക്ക്‌ പഠിക്കുവാന്‍ സ്വന്തം കുടുംബാന്തരിക്ഷം പോലെ ജീവിക്കുവാന്‍ പറ്റിയ കേരളത്തിലെ ഏക റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഇടുക്കിജില്ലയുടെ ഉള്‍പ്രദേശമായ തങ്കമണിക്കും മുരിക്കാശ്ശേരിക്കുമിടയ്‌ക്കുള്ള ഉദയഗിരി എന്ന മൊട്ടക്കുന്നില്‍ സ്ഥിതിചെയ്യുന്ന ഫാ. ജോസ്‌ ഐക്കര കോണ്‍ഗ്രിഗേഷന്‍ മെമ്പര്‍ കൂടിയായ വൈദീകന്റെ നേതൃത്വത്തില്‍ രണ്ടുവര്‍ഷമായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്‌കൂള്‍ കേരളത്തിനഭിമാനമായി മാറുന്നു. നിരവധി റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ കേരളത്തിലും ജില്ലയിലുമുണ്ടെങ്കിലും ഒന്നാംക്ലാസുമുതല്‍ 12-ാം ക്ലാസുവരെ കുട്ടികളും അദ്ധ്യാപകരും ഒരുമിച്ച്‌ ജീവിക്കുകയും പഠിക്കുകയും കളികളിലേര്‍പ്പെടുകയും ചെയ്യുന്ന കേരളത്തിലെ ഏക സ്ഥാപനമാണ്‌ ഡിപോള്‍ ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. ഇന്ത്യയുടെ അകത്തുംപുറത്തുനിന്നുമായി 140 കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂള്‍ സ്ഥിതിെചയ്യുന്ന 39 ഏക്കര്‍ സ്ഥലത്താണ്‌. ലോകത്ത്‌ 86 സ്‌കൂളുകളും കോളേജുകളും യൂണിവേഴ്‌സിറ്റികളും ഇതിനോടൊപ്പം പ്രവര്‍ത്തിക്കുന്നതായി ഫാ. ജോസ്‌ ഐക്കര വീക്ഷണത്തോട്‌ പറഞ്ഞു. ഇന്ത്യയില്‍ മൈസൂര്‍, ചെന്നൈ, വിശാഖപട്ടണം, ഒറീസ, കല്‍ക്കട്ട, രാജസ്ഥാന്‍ കൂടാതെ വടക്കുകിഴക്ക സംസ്ഥാനങ്ങളിലും ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം വ്യാപിച്ചുകിടക്കുന്നു. സംസ്ഥാനത്ത്‌ കൊല്ലം ജില്ലയിലെ കേരളപുരത്തും ഈ വിദ്യാലയത്തിന്റെ ശാഖ പ്രവര്‍ത്തിക്കുന്നു. ഇടുക്കിയിലെ സ്‌കൂളില്‍ പഠിക്കാന്‍ വൈകല്യമുള്ള കുട്ടികള്‍ക്കായി പ്രതേ്യക കോഴ്‌സ്‌ ആരംഭിക്കുവാന്‍ പദ്ധതിയുണ്ട്‌. ഇവിടെ പഠിക്കുന്ന 90% കുട്ടികളും ഗള്‍ഫ്‌, യൂറോപ്യന്‍ രാജ്യങ്ങളിലും അയര്‍ലന്റ്‌, ഇംഗ്ലണ്ട്‌, നെതര്‍ലന്റ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള എന്‍.ആര്‍.ഐ. കുട്ടികളാണ്‌. കുട്ടികള്‍ക്ക്‌ പഠനത്തോടൊപ്പം കളി, വിനോദങ്ങളിലേര്‍പ്പെടാനായി രണ്ട്‌ സിന്തറ്റിക്‌ ബാസ്‌ക്കറ്റ്‌ബോള്‍ ഗ്രൗണ്ട്‌, വോളിബോള്‍, ബാറ്റ്‌മിന്റന്‍, ഫുട്‌ബോള്‍ ഗ്രൗണ്ടുകളും കൂടാതെ ഹെലിപ്പാഡും പ്രവര്‍ത്തനസജ്ജമാണ്‌. ഈ വിദ്യാലയത്തിന്റെ പ്രതേ്യകത കിലോമീറ്ററുകള്‍ മാത്രം അകലമുള്ള കാറ്റാടിപ്പാടം പ്രവര്‍ത്തിക്കുന്ന രാമക്കല്‍മേടില്‍ പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്ന കാറ്റാടിപ്പാടങ്ങള്‍ പോലെതന്നെ സ്‌കൂളിനുസമീപത്തും കാറ്റാടിയുടെ പ്രവര്‍ത്തനം ഉള്ളതിനാല്‍ സ്‌കൂളിനുവേണ്ടുന്ന വൈദ്യുതി ഇവിടെനിന്നും ഉല്‌പാദിപ്പിക്കാമെന്നത്‌ സവിശേഷതയാണ്‌. വിദ്യാലയത്തിലേക്ക്‌ വേണ്ടുന്ന പച്ചക്കറികള്‍ ഒരു വിഷവുമില്ലാതെ ഇവിടെ ഉത്‌പാദിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഇത്‌ ഉപയോഗിക്കുന്നതിനാല്‍ രോഗബാധയില്‍ നിന്നും മാറിനില്‍ക്കാല്‍ സാധിക്കുന്നു. പത്ത്‌ പശുക്കളുള്ള ഡയറിഫാം ഉള്ളതിനാല്‍ സ്ഥാപനത്തിലേക്ക്‌ വേണ്ടുന്ന പാലും കൃഷിക്കുവേണ്ടുന്ന ചാണകവും ഇവിടെനിന്നും ലഭിക്കുന്നു. ഈ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ മറ്റൊരു പ്രതേ്യകത വിശ്രമമില്ലാത്ത പഠനവും പഠിപ്പിക്കലുമൊഴിവാക്കിയിരിക്കുന്നു. രാവിലെ 7 മണിക്ക്‌ ക്ലാസ്‌ ആരംഭിക്കുന്നതും രണ്ട്‌ പീരിയഡിനുശേഷം വിശ്രമത്തിനുവേണ്ടി മാറ്റിവയ്‌ക്കുന്നു. ഉച്ചകഴിഞ്ഞും ഇതുപോലെ ആവര്‍ത്തിക്കുന്നു. രാത്രി എട്ടുമണിക്കാണ്‌ ക്ലാസ്‌ അവസാനിക്കുന്നത്‌. ഇതുകാരണം കുട്ടികളും അദ്ധ്യാപകരും വളരെ സന്തോഷകരാണ്‌. വിശ്രമത്തിനായി റിക്രിയേഷന്‍, മ്യൂസിക്‌, കരാട്ടെ, യോഗ തുടങ്ങി വിവിധങ്ങളായ ആരോഗ്യ സംരക്ഷകപ്രവര്‍ത്തനങങളില്‍ കുട്ടികളുടെ മനസ്‌ നന്നായി പഠിക്കുന്നതിനായി കഴിയുന്നു. നയനമനോഹരമായ കാഴ്‌ചയും സുഖലോലുപമായ കാലാവസ്ഥയും ഈ സ്ഥാപനത്തെ മറ്റു സ്‌കൂളുകളില്‍ നിന്നും വേര്‍തിരിക്കുന്നതിനാല്‍ സുരക്ഷിത ബോധത്തോടെ കുട്ടികളെ ഇവിടേക്കയക്കുവാന്‍ രക്ഷിതാക്കള്‍ മടിക്കാറില്ല.  Kerala

  • മിനി മധു ചെയര്‍പേഴ്‌സണ്‍.


    മിനി മധു ചെയര്‍പേഴ്‌സണ്‍. തൊടുപുഴ : നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ്‌ ധാരണപ്രകാരം സഫിയ ജബ്ബാര്‍

Gulf


National

International