സൗദിയില്‍ വിദേശ വിമാന കമ്പനികളിലും സ്വദേശിവത്കരണം; 1500ഓളം വിദേശികള്‍ക്ക് ജോലി നഷ്ടമാകുംtimely news image

റിയാദ്: സൗദി അറേബ്യയില്‍ എല്ലാ മേഖലകളിലും സ്വദേശിവത്കരണം വ്യാപിക്കുന്നു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിമാന കമ്പനികളില്‍ സ്വദേശിവത്കരണം ഉടന്‍ നടപ്പിലാക്കും. ഇതിനായി ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സ്വദേശിവത്കരണം ആദ്യം നടപ്പിലാക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന 1500ഓളം വിദേശികള്‍ക്കാണ് ജോലി നഷ്ടമാകുന്നത്. ഇവരെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാന്‍ വിദേശ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. വിദേശ വിമാന കമ്പനികളുടെ എല്ലാ തസ്തികകളിലും സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന് വിരുദ്ധമായി വിദേശികള്‍ക്ക് ജോലി നല്‍കുന്ന കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. നിയമലംഘനം നടക്കുന്നുണ്ടോയെന്ന് അറിയാന്‍ കമ്പനികളില്‍ മിന്നല്‍ പരിശോധനകളും നടക്കും. ഇതോടെ വിവിധ വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് കമ്പനി എന്നിവടങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ജോലിയെ കാര്യമായി ബാധിക്കും. ഇവര്‍ക്ക് ഇനി ഇവിടെ തുടരാന്‍ കഴിയില്ല. യോഗ്യരായ സ്വദേശിയുവാക്കള്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ ജോലി കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ വക്താവ് തുര്‍ക്കി അല്‍ ദീബ് പറഞ്ഞു.Kerala

Gulf


National

International