കഞ്ചാവ് കടത്താന്‍ ശ്രമിച്ച മലയാളി യുവാവ് ഖത്തറില്‍ പിടിയില്‍timely news image

കാസര്‍കോട്: കഞ്ചാവ് കടത്താന്‍ ശ്രമിച്ച മലയാളി യുവാവ് ഖത്തര്‍ പൊലീസിന്റെ പിടിയിലായി. കാസര്‍ഗോഡ് തളങ്കര സ്വദേശി നിഷാദ് (26) ആണ് ഖത്തര്‍ ജയിലിലായത്. ബന്ധുവിന്റെ ചതിയില്‍പ്പെട്ടതിനാലാണ് മകനെ പൊലീസ് പിടികൂടിയതെന്നാണ് നിഷാദിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. ഉളിയത്തടുക്ക സ്വദേശി ഫൈസലാണ് കഞ്ചാവ് പൊതി നിഷാദിന് നല്‍കിയതെന്ന് വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ മാസം ആറിനാണ് നിഷാദ് വിസിറ്റിങ് വിസയില്‍ ഖത്തറിലെത്തിയത്. ബംഗലൂരുവില്‍ ഫാന്‍സി കട നടത്തുകയായിരുന്നു നിഷാദ്. സിഗരറ്റും വിലപിടിപ്പുള്ള പൂക്കളുമാണെന്നും ഖത്തറില്‍ എത്തുമ്പോള്‍ തന്റെ സുഹൃത്ത് പൊതി വന്നു വാങ്ങുമെന്നുമാണ് ഫൈസല്‍ പറഞ്ഞിരുന്നതെന്നു വീട്ടുകാര്‍ പറയുന്നു. താമസസ്ഥലത്തെത്തിയപ്പോഴേക്കും ഖത്തര്‍ പൊലീസും പിന്നാലെ എത്തി. പരിശോധനയില്‍ പൊതിക്കുള്ളില്‍ കഞ്ചാവാണെന്നും കണ്ടെത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്. മകനെ ചതിച്ചതാണെന്ന് നിഷാദിന്റെ പിതാവ് അബൂബക്കര്‍ പറഞ്ഞു. 30 വര്‍ഷം ഗള്‍ഫിലായിരുന്ന അബൂബക്കര്‍ നാട്ടിലെത്തി ഓട്ടോ ഓടിക്കുകയായിരുന്നു. ഒട്ടേറെ സുഹൃത്തുക്കള്‍ ഖത്തറിലുണ്ടെന്നും വിസിറ്റിങ് വ്ിസ എടുത്ത് അവിടേക്ക് പോവുകയാണെന്നും നല്ല ജോലി കിട്ടിയാല്‍ നാട്ടിലെത്തി തിരിച്ചുപോകുമെന്നും നിഷാദ് പറഞ്ഞിരുന്നു. മകളുടെ വിവാഹം നടത്തിയ ശേഷം നിഷാദിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ബംഗലൂരുവിലുണ്ടായിരുന്ന ഫാന്‍സി കട അടച്ചിട്ടാണ് നിഷാദ് ഖത്തറിലേക്ക് പുറപ്പെട്ടത്. ഇതിനിടയിലാണ് ചതിയില്‍പെട്ടതെന്നു ബന്ധുക്കള്‍ പറയുന്നു. വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ പോലും നിഷാദ് സുഖമായി ഖത്തറിലെത്തിയിട്ടുണ്ടെന്ന വിവരമാണ് കുടുംബത്തിന് ഫൈസല്‍ നല്‍കിയത്. മകന്‍ ഇത്ര ദിവസമായിട്ടും ഒന്നു വിളിക്കുക പോലും ചെയ്യാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ഖത്തറിലുള്ള നാട്ടുകാരനായ ഒരാളെ ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് നിഷാദ് കഞ്ചാവ് കടത്തിയതിന് ജയിലില്‍ കഴിയുന്നതായി വിവരം അറിയുന്നത്.Kerala

Gulf


National

International