2028നുള്ളില്‍ കുവൈറ്റിലെ വിദേശികളുടെ എണ്ണം 45 ലക്ഷമായി ഉയരുംtimely news image

കുവൈറ്റ്: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കുവൈറ്റിലെ വിദേശികളുടെ എണ്ണം 45 ലക്ഷമായി ഉയരുമെന്ന് പഠനം. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിതി വിവര കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2028 ആകുമ്പോഴേക്കും സ്വദേശികളുടെ എണ്ണം 17 ലക്ഷമായി ഉയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ ഇന്ത്യക്കാരുള്‍പ്പെടെ 31 ലക്ഷത്തിലധികമാണ് കുവൈറ്റിലെ വിദേശികളുടെ എണ്ണം. 2028ല്‍ സ്വദേശികളുടെ എണ്ണം 17 ലക്ഷമായി ഉയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ കുവൈറ്റികളുടെ എണ്ണം 13 ലക്ഷത്തി എഴുപതിനായിരം ആണ്. 1993ല്‍ 9 ലക്ഷത്തിലധികം വിദേശികളാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍ 1998ല്‍ ഇത് 14 ലക്ഷത്തിന് മുകളിലായി. 2000ന് ശേഷമാണ് വിദേശികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായത്. പ്രതിവര്‍ഷം വിദേശ ജനസംഖ്യയില്‍ 97,500ന്റെ വര്‍ധനയാണ് കാണിക്കുന്നത്. സെന്‍ട്രല്‍ സെന്‍സസ് ബോര്‍ഡ് കഴിഞ്ഞ ഡിസംബറില്‍ നടത്തിയ കണക്കുകള്‍ പ്രകാരം സ്വദേശികള്‍ക്കിടയിലെ പ്രതിവര്‍ഷ വര്‍ധന 30000 മുതല്‍ 32000 വരെയാണ്. സ്വദേശിവത്കരണത്തിന്റെ ഫലമായി വിദേശി ജനസംഖ്യാ വര്‍ധനവിന്റെ തോത് കുറഞ്ഞിട്ടുണ്ട്. പത്ത് വര്‍ഷത്തിനകം 1.7 മില്യന്‍ വിദേശികള്‍ വര്‍ധിക്കുമെങ്കിലും ഇത് പിന്നിട്ട പത്തുവര്‍ഷത്തെ കണക്കു വെച്ച് നോക്കുമ്പോള്‍ ഇത് കുറഞ്ഞ നിരക്കാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.Kerala

Gulf


National

International