സൗജന്യ ടാക്‌സി യാത്ര; 50% വിലക്കുറവുമായി വിപണി; ലോക സന്തോഷദിനം ഗംഭീരമാക്കി യുഎഇtimely news image

ദുബായ്: ലോക സന്തോഷദിനം ഗംഭീരമാക്കുകയാണ് യുഎഇ. സൗജന്യ യാത്രയൊരുക്കി ടാക്‌സികള്‍, 50% വരെ വിലക്കുറവുമായി വിപണി, തൊഴിലാളികള്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി മത്സരങ്ങള്‍ ഇങ്ങനെ പോകുന്നു സന്തോഷദിന ആഘോഷങ്ങള്‍. ഇന്ന് മുതല്‍ അടുത്ത മാസം 20 വരെ 50 ശതമാനം വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ സ്വന്തമാക്കാം. 7500 ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും. ‘ചിരിവണ്ടി’കളുമായാണ് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ)യുടെ ആഘോഷം. ഇന്ന് ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങുന്ന 100 വിനോദസഞ്ചാരികള്‍ക്ക് വിവിധയിടങ്ങളിലേക്ക് പോകാന്‍ സൗജന്യ ടാക്‌സി സേവനമുണ്ടാകും. ലോകത്ത് സന്തോഷ മന്ത്രാലയമുള്ള ചുരുക്കം രാജ്യങ്ങളിലൊന്നാണ് യുഎഇ. ലോകത്തെ ആദ്യത്തെ ഹാപ്പിനസ് പാര്‍ക്കും ദുബായിലാണ്.Kerala

Gulf


National

International