അറബ് മേഖലയിലെ ഏറ്റവും നല്ല കുടിവെള്ളം കുവൈറ്റില്‍timely news image

കുവൈറ്റ്: അറബ് മേഖലയിലെ ഏറ്റവും നല്ല കുടിവെള്ളം ലഭിക്കുന്നത് കുവൈറ്റില്‍. ഗുണനിലവാരത്തിന്റെ കാര്യത്തിലും കുവൈറ്റ് മുന്നിലാണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ രാജ്യം എടുത്ത നടപടികളെ ലോക ആരോഗ്യ സംഘടന അഭിനന്ദിച്ചതായി ജലം വൈദ്യുതി മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തിലും വെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തുന്നതിനും നിരവധി പരിശോധനകളാണ് കുവൈറ്റില്‍ നടന്നതെന്ന് കുവൈറ്റ് ജല വൈദ്യുത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ മുഹമ്മദ് ബുഷഹരി പറഞ്ഞു. ഈ മേഖലയില്‍ സേവനം അനുഷ്ഠിക്കുന്ന കുവൈറ്റിലെ എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ധരും ഇക്കാര്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം അറിയിച്ചു. ശുദ്ധീകരിച്ച ജലം അപ്പോള്‍ തന്നെ പ്രത്യേക ലാബുകളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ട്. ഉപയോഗത്തിന് സാധ്യമെന്ന് ഉറപ്പാക്കിയ ശേഷമാണ് വിതരണം നടത്തുക. ജല സുരക്ഷ ഉറപ്പുവരുത്തുന്ന പരിശോധനകള്‍ക്ക് മാത്രം പ്രതിവര്‍ഷം 1.45 മില്യന്‍ ദീനാര്‍ ചിലവ് വരുന്നതായും മുഹമ്മദ് ബുഷഹരി കൂട്ടിച്ചേര്‍ത്തു. അറബ് മേഖലയില്‍ ആളോഹരി ജലോപയോഗത്തിന്റെ കാര്യത്തിലും കുവൈറ്റാണ് ഒന്നാമത്.Kerala

Gulf


National

International