ഖത്തറില്‍ ഇ-മാലിന്യ നിര്‍മാര്‍ജനത്തിനായി കമ്പനി വരുന്നു



timely news image

ദോഹ: ആവശ്യമില്ലാത്തത് ഒഴിവാക്കാന്‍ പല വഴികളുണ്ട്. ഭക്ഷണ മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും തുണികളുമൊക്കെ നാം വിവിധ രീതിയില്‍ ഒഴിവാക്കും. കമ്പ്യൂട്ടറില്‍ പോലും ആവശ്യമില്ലാത്ത ഫയലുകള്‍ ട്രാഷ് ബോക്‌സിലേക്ക് കളയും. എന്നാല്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗശൂന്യമാകുമ്പോള്‍ എവിടേക്കാണ് തള്ളുക. ലോകം മുഴുവന്‍ ഇലക്ട്രോണിക് മാലിന്യം അഥവാ ഇ വേസ്റ്റ് ആശങ്ക പരത്തുന്നതാണ്. വ്യക്തികളില്‍ നിന്നും ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും ഇ- മാലിന്യം ശേഖരിച്ചു ഘടകങ്ങള്‍ വേര്‍തിരിച്ചു ദക്ഷിണ കൊറിയയിലേക്ക് അയയ്ക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഖത്തറിലെ ഇ– മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുള്ള ആദ്യ കമ്പനിക്കായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്ത ഘട്ടത്തില്‍ ഇ- മാലിന്യം വിപുലമായ തോതില്‍ ശേഖരിക്കുകയും ഖത്തറിലെ റീസൈക്കിള്‍ ഫാക്ടറിയില്‍ സംസ്‌കരിക്കുകയും ചെയ്യും. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിയുള്ള ശ്രമമാണിത്. മനുഷ്യനും പരിസ്ഥിതിക്കും ഒരേ പോലെ ദോഷമാണ് ഇ-മാലിന്യം. നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ പലതിനും രൂക്ഷമായ പ്രത്യാഘാതങ്ങളുണ്ട്. ഇതേ കുറിച്ചു ബോധവല്‍ക്കരിക്കാനും ലക്ഷ്യമിടുന്നുണ്ടെന്നു സഹസ്ഥാപകന്‍ യൂസഫ് അലി അല്‍ ഹമ്മദി പറഞ്ഞു. ഇ-മാലിന്യങ്ങളില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന വസ്തുക്കളില്‍ ഉപയോഗയോഗ്യമായവ പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്നും ഏപ്രില്‍ മാസത്തോടെ അന്തിമരൂപമാകുമെന്നും അധികൃതര്‍ പറഞ്ഞു.



Kerala

Gulf


National

International