ഗൃഹാലങ്കാര വസ്‌തുക്കളുടെ വിപുലമായ ശേഖരവുമായി മണ്ണൂര്‍ ഹോം ഡെക്കോര്‍ തൊടുപുഴയില്‍timely news image

ഗൃഹാലങ്കാര വസ്‌തുക്കളുടെ വിപുലമായ ശേഖരവുമായി  മണ്ണൂര്‍ ഹോം ഡെക്കോര്‍ തൊടുപുഴയില്‍ ഉദ്‌ഘാടനം ഏപ്രില്‍ 6-ന്‌ രാവിലെ 10.30-ന്‌ തൊടുപുഴ : തൊടുപുഴയിലെ ഗൃഹോപകരണ വില്‍പ്പനരംഗത്ത്‌ അഞ്ചു പതിറ്റാണ്ടിലേറെയായി മുന്‍ നിരയില്‍ നില്‍ക്കുന്ന മണ്ണൂര്‍ ബ്രദേഴ്‌സ്‌ വെസ്സല്‍സ്‌ വൈവിദ്ധ്യവത്‌ക്കരണത്തിന്റെ ഭാഗമായി ഗൃഹാലങ്കാര വസ്‌തുക്കളുടെ അതിവിപുലമായ ശേഖരവുമായി മണ്ണൂര്‍ ഹോം ഡെക്കോര്‍ ഏപ്രില്‍ 6-ന്‌ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 10.30-ന്‌ തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ്സ്‌ ജംഗ്‌ഷനില്‍ പാടത്തില്‍ ടൗണ്‍ സെന്ററില്‍ മണ്ണൂര്‍ ഹോം ഡെക്കോറിന്റെ ഉദ്‌ഘാടനം പി.ജെ.ജോസഫ്‌ എം.എല്‍.എ. നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ആദ്യവില്‍പ്പന നിര്‍വഹിക്കും. തൊടുപുഴയുടെ വ്യാപാരരംഗത്ത്‌ 1965 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന മണ്ണൂര്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ്‌ മണ്ണൂര്‍ ഹോം ഡെക്കോര്‍.  ഇന്‍ഡോര്‍ പ്ലാന്റ്‌സ്‌, കരകൗശല വസ്‌തുക്കള്‍, വാള്‍ ഡെക്കറേറ്റീവ്‌ ഐറ്റംസ്‌, ബെഡ്‌ സ്‌പ്രെഡ്‌സ്‌, ഗിഫ്‌റ്റ്‌ ഐറ്റംസ്‌, ഷോ പീസസ്‌, കിച്ചന്‍ ആക്‌സസറീസ്‌, ഡോര്‍ മാറ്റ്‌സ്‌, കാര്‍പെറ്റ്‌സ്‌, സെറാമിക്‌ പോട്‌സ്‌, തുടങ്ങിയ ഗൃഹാലങ്കാരത്തിനാവശ്യമായ എന്തും ഒരേയൊരു കുടക്കീഴില്‍ നിന്നും തെരഞ്ഞെടുക്കുവാനുള്ള സൗകര്യമാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഡിസ്‌പ്ലേയിലെ വ്യത്യസ്ഥതയും പുതുമയുള്ള അലങ്കാര വസ്‌തുക്കളടക്കം പൂര്‍ണ്ണമായും ശീതീകരിച്ച ഷോറൂമാണ്‌ ഒരുക്കിയിരിക്കുന്നത്‌. വിശാലമായ കാര്‍ പാര്‍ക്കിംഗ്‌ സൗകര്യങ്ങളും ലഭ്യമാണ്‌. നവ്യമായ ഒരു ഷോപ്പിംഗ്‌ അനുഭവമാണ്‌ മണ്ണൂര്‍ ഹോം ഡെക്കോര്‍ ഉറപ്പു നല്‍കുന്നത്‌. നാളിതുവരെ മണ്ണൂര്‍ ബ്രദേഴ്‌സ്‌ വെസ്സല്‍സ്‌, പാലാ റോഡില്‍ പ്രവര്‍ത്തിക്കുന്ന മണ്ണൂര്‍ വെസ്സല്‍ ആന്‍ഡ്‌ ക്രോക്കറിയ്‌ക്കും നല്‍കിയ സഹകരണത്തിന്‌ നന്ദി പറയുന്നതോടൊപ്പം തന്നെ പുതിയ സംരംഭത്തിന്‌ എല്ലാവരുടെയും പിന്തുണയും മണ്ണൂര്‍ ഗ്രൂപ്പ്‌ അഭ്യര്‍ത്ഥിക്കുന്നു. അനുദിനം വളരുന്ന തൊടുപുഴയില്‍ ഗൃഹാലങ്കാര വസ്‌തുക്കളുടെ വ്യത്യസ്ഥമായ ഷോപ്പിംഗ്‌ അനുഭവം ഇവിടെ ലഭ്യമാണ്‌.  മണ്ണൂര്‍ ഹോം ഡെക്കോര്‍, പാടത്തില്‍ ടൗണ്‍ സെന്റര്‍, കാഞ്ഞിരമറ്റം ബൈപാസ്സ്‌ ജംഗ്‌ഷന്‍, തൊടുപുഴ ഫോണ്‍ : 222408, 222608.Kerala

Gulf


National

International