അപൂര്‍വ്വ രോഗം ബാധിച്ച വീട്ടമ്മ ചികിത്സാ സഹായം തേടുന്നുtimely news image

തൊടുപുഴ : അപൂര്‍വ്വ രോഗം ബാധിച്ച വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. പതിനായിരത്തില്‍ ഒരാള്‍ക്ക്‌ പിടിപെടുന്ന രോഗം ബാധിച്ച നിര്‍ദ്ധന കുടുംബാംഗമായ കുണിഞ്ഞി കൊടികുത്തി വെട്ടുകല്ലുംപുറത്ത്‌ ബാബുവിന്റെ ഭാര്യ രാധയാണ്‌ ചികിത്സ സഹായം തേടുന്നത്‌. മസിലുകള്‍ക്ക്‌ ബലക്ഷയം വന്ന്‌ ശരീരം തളര്‍ന്ന സ്ഥിതിയിലാണ്‌. രോഗം മൂര്‍ച്ഛിച്ചതോടെ കിടപ്പിലായ രാധ ഇപ്പോള്‍ കൊച്ചി അമൃത ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്‌. മൂന്ന്‌ ലക്ഷം രൂപ വീതം ചിലവ്‌ വരുന്ന നാല്‌ കുത്തിവെയ്‌പ്പുകള്‍ എടുത്താല്‍ ജീവന്‍ രക്ഷിക്കാനാകുമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. കൂലിപ്പണി ചെയ്‌ത്‌ ജീവിച്ച്‌ വന്ന ഈ കുടുംബത്തിന്‌ ഇതിനുള്ള സാമ്പത്തികമില്ല. വിദ്യാര്‍ത്ഥികളായ രണ്ട്‌ കുട്ടികള്‍ അടങ്ങുന്നതാണ്‌ ഇവരുടെ കുടുംബം. സുമനസ്സുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഇവര്‍. രാധയുടെ പേരില്‍ എസ്‌.ബി.ഐ. നെടിയശാല ശാഖയില്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. രാധ ബാബു, അക്കൗണ്ട്‌ നമ്പര്‍ 33059970421, ഐഎഫ്‌സി കോഡ്‌ : എസ്‌.ബി.ഐ.എന്‍.0006457, ഫോണ്‍ : 9447023396.Kerala

Gulf


National

International