ചിരട്ടപ്പാല്‍ ഇറക്കുമതി; കണ്ണന്താനത്തിന്റെ പ്രസ്താവന മുഖ വിലയ്‌ക്കെടുക്കാനാവില്ലെന്ന് വി.സി.സെബാസ്റ്റ്യന്‍timely news image

കോട്ടയം: റബര്‍ ചിരട്ടപ്പാല്‍ ഇറക്കുമതി വിഷയത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയെ മുഖവിലയ്ക്കെടുക്കാനാവില്ലെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി വി.സി.സെബാസ്റ്റ്യന്‍.ചിരട്ടപ്പാലിന്റെ ഗുണമേന്മ നിശ്ചിക്കുന്ന യോഗം ഉപേക്ഷിക്കാതെ ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ചു എന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നടത്തിയ പ്രസ്താവനയെ മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നാണ് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞത്. ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ലാത്തപ്പോള്‍, ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം മരവിപ്പിച്ചു എന്നു പറയുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 11-നും ഫെബ്രുവരി 11-നും കോട്ടയത്തു ചേര്‍ന്ന റബര്‍ കര്‍ഷക സമ്മേളനങ്ങളിലെ പ്രഖ്യാപനങ്ങളുടെ ഘടക വിരുദ്ധമായാണ് പാര്‍ലമെന്റില്‍ മന്ത്രിമാര്‍ റബര്‍ വിഷയത്തില്‍ പറഞ്ഞ രേഖാമൂലമുള്ള മറുപടികളെന്നും അദ്ദേഹം പറഞ്ഞു. ചിരട്ടപ്പാലിന്റെയും റബര്‍ കോമ്പൗണ്ട് വേസ്റ്റിന്റെയും ഇറക്കുമതിക്കെതിരെ കര്‍ഷകരും ഇന്‍ഫാം ഉള്‍പ്പെടെ കര്‍ഷക സംഘടനകളും ഒറ്റക്കെട്ടായി പ്രതിഷേധിച്ച് നേരിടുമെന്നും ഇക്കാര്യത്തില്‍ ഉറച്ച നിലപാടുകള്‍ എടുക്കാന്‍ രാഷ്ട്രീയത്തിതീതമായി പാര്‍ലമെന്റംഗങ്ങള്‍ തയാറാകണമെന്നും കര്‍ഷകര്‍ ഇതിനെ പിന്തുണയ്ക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.Kerala

Gulf


National

International