6,500 കിലോ വ്യാജ മറയൂർ ശ‍ർക്കര പിടികൂടിtimely news image

മറയൂരിൽ നിന്ന് 6,500 കിലോ വ്യാജശർക്കര കർഷകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ശർക്കരയാണ് പിടികൂടിയത്. ശർക്കര കടത്തിയ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.  മറയൂർ ശ‍ർക്കരയെന്ന പേരിൽ വ്യാജശർക്കര വിപണിയിലെത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ഭൗമസൂചിക പദവി വിളംബര ചടങ്ങിൽ കൃഷിമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കർഷകർ മറയൂരിൽ നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്ന് 130 ചാക്ക് വ്യാജ മറയൂർ ശർക്കര കണ്ടെടുത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നും ലോറിയിലെത്തിച്ച ശര്‍ക്കര മറയൂർ ശര്‍ക്കരയുമായി കലര്‍ത്തുന്നതിനിടെ കരിമ്പ് കര്‍ഷകരെത്തി തടയുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മറയൂർ പൊലീസെത്തി വ്യാജശ‍ർക്കര പിടികൂടി. തമിഴ്നാട്ടിൽ ഉത്പാദിപ്പിക്കുന്ന ശർക്കര മറയൂർ ശർക്കരയുടെ രൂപത്തിലാക്കി സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കുന്നതായി പരാതിയുണ്ട്. മുൻപും ഇത്തരം വ്യാജശ‍ർക്കര കണ്ടെടുത്തിരുന്നെങ്കിലും നിയമനടപടികൾ സ്വീകരിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. ഭൗമസൂചിക പദവി ലഭിച്ചതോടെ ഈ തടസം നീങ്ങിയെന്ന് കൃഷിമന്ത്രി.Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International