പൊലീസിനെ പിന്തുണച്ചും സെന്‍കുമാറിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രിtimely news image

കോട്ടയം: ജനമൈത്രി പൊലീസിനെ പിന്തുണച്ചും മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്ത് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനദിനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായമായവരെ പരിചരിക്കേണ്ടെന്ന പഴയ പൊലീസ് മേധാവിയുടെ പ്രതികരണം കണ്ടു. ഇത്തരം പ്രതികരണങ്ങള്‍ ആശ്ചര്യകരമാണ്. നടപ്പാക്കുമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനമൈത്രി പൊലീസ് ഉന്നതരുടെ പ്രതിച്ഛായ കൂട്ടാന്‍ മാത്രമേ ഉപകരിക്കൂവെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പ്രതികരണമെന്നോണമാണ് പിണറായിയുടെ പ്രതികരണം. പൊലീസിന്റെ പെരുമാറ്റം നന്നാകണം. ഏതു ഘട്ടത്തിലും മാന്യത കൈവിടാന്‍ പാടില്ല. ജോലിഭാരം കൂടുതലാണെന്നറിയാം,അതിനാല്‍ പൊലീസിലെ അംഗബലം കൂട്ടും. ജോലിക്കിടെ മരിക്കുന്നവരുടെ കുടുംബത്തിന് 20 ലക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.Kerala

Gulf


National

International