കോമണ്‍വെല്‍ത്ത് ഗെയിംസ്: 69 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ദീപക് ലാത്തറിന് വെങ്കലംtimely news image

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ 69 കിലോ ഭാരോദ്വഹനത്തില്‍ 295 കിലോ ഭാരമുയര്‍ത്തിയ ഇന്ത്യയുടെ ദീപക് ലാത്തറിന് വെങ്കല മെഡല്‍. ദീപക് ലാത്തര്‍ ആദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. ഹരിയാനക്കാരനായ ഈ 18കാരന്‍ ആദ്യ മത്സരത്തില്‍ തന്നെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായി മാറിയിരിക്കുകയാണ്. സ്‌നാച്ചില്‍ 136 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 159 കിലോയുമാണ് ദീപക് ഉയര്‍ത്തിയത്. 138 കിലോ സ്‌നാച്ചിലും 162 കിലോ ക്ലീന്‍ ആന്റ് ജെര്‍ക്കിലും ഉയര്‍ത്താന്‍ ദീപക് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇത് വിജയിച്ചിരുന്നെങ്കില്‍ സ്വര്‍ണത്തിനായി ദീപകിന് മത്സരിക്കാമായിരുന്നു. 69 കിലോ ഭാരോദ്വഹനത്തില്‍  ഏറ്റവും അവസാനത്തെ മത്സരാര്‍ഥി സാമോവന്‍കാരനായ വൈപാവ ലോണ്‍ ആയിരുന്നു. മുന്‍ മത്സരാര്‍ഥികള്‍ ഉയര്‍ത്തിയ ഭാരത്തിന്റെ കണക്കുകള്‍ വ്യക്തമായി മനസിലാക്കി സ്വര്‍ണ മെഡല്‍ നേടാനുള്ള അവസരം ലോണിനുണ്ടായിരുന്നു. 299 കിലോ ഉയര്‍ത്തി സ്വര്‍ണമെഡല്‍ നേടിയ ഗാരെത്ത് ഇവാനെ തകര്‍ക്കാനുള്ള സാമോയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. രണ്ട് ശ്രമങ്ങളില്‍ നിന്നായി 175 കിലോ ഉയര്‍ത്താന്‍ ലോണിന് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ മുടിയന്‍സെലാജിനും ലാത്തറിനും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കാന്‍ സാധിച്ചു. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിതാ ചാനു സ്വര്‍ണം നേടിയിരുന്നു. 84 കിലോഗ്രാമെന്ന റെക്കോര്‍ഡുമായാണ് സഞ്ജിതാ ചാനു സ്വര്‍ണം കരസ്ഥമാക്കിയത്. ഗ്ലാസ്‌ഗോയില്‍ നടന്ന ഭാരോദ്വഹത്തില്‍ സ്വാതി സിംഗ് നേടിയ 83 കിലോഗ്രാമെന്ന റെക്കോര്‍ഡാണ് സഞ്ജിത ചാനു തകര്‍ത്തത്. 81 കിലോഗ്രാമുമായി കാനഡയുടെ റേച്ചല്‍ ലെബ്ലാന്‍ക് ബാസിനറ്റ് ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പില്‍ 85 കിലോഗ്രാമായിരുന്നു സഞ്ജിത നേടിയത്. 53 കിലോഗ്രാം കാറ്റഗറിയില്‍ ആദ്യമായാണ് സഞ്ജിതാ ചാനു പങ്കെടുക്കുന്നത്. ആദ്യ ശ്രമത്തില്‍ തന്നെ 80 കിലോഗ്രാം ഉയര്‍ത്തി. 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന മത്സരത്തില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ സഞ്ജിത സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയിരുന്നു. ദീപകിന്റെ മെഡലോടെ ഇന്ത്യക്ക് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാല് മെഡലായി. എല്ലാ മെഡലും ഭാരോദ്വഹനത്തിലൂടെയാണ് ഇന്ത്യക്ക് ലഭിച്ചത്.Kerala

Gulf


National

International