ഖത്തര്‍ അമീര്‍ ഷെയ്ഖും ട്രംപും ഏപ്രില്‍ 10ന് കൂടിക്കാഴ്ച നടത്തുംtimely news image

ഖത്തര്‍ അമിര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഏപ്രില്‍ 10ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തും. മാര്‍ച്ച് 21ന് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അബുദാബി കിരിടാവകാശ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും ഖത്തര്‍ അമീറിനെ ട്രംപ് കാണുക. യുഎസും ഖത്തറുമായുള്ള സുരക്ഷ-സാമ്പത്തിക വിഷയങ്ങളെ കുറിച്ചായിരിക്കും കൂടിക്കാഴ്ചയില്‍ സംസാരിക്കുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. സൗദി അറേബ്യ, എമിറേറ്റ്‌സ്, ബഹറൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഖത്തറുമായുള്ള വ്യാപാര ബന്ധം റദ്ദാക്കിയിരുന്നു. ഭീകരവാദത്തിന് പിന്തുണ നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നയതന്ത്രബന്ധങ്ങള്‍ റദ്ദ് ചെയ്യുകയും കര-കടല്‍-വ്യോമാതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തത്. എന്നാല്‍ ഭീകരവാദത്തെ പിന്തുണക്കുന്നുവെന്ന ആരോപണം ഖത്തര്‍ നിഷേധിച്ചിരുന്നു.Kerala

Gulf


National

International